ഞാന്‍ ഇത്രയും തള്ളിയിട്ടും നിങ്ങള്‍ക്ക് ‘പാപ്പന്‍’ ഇഷ്ടമായില്ലെങ്കില്‍ എന്നെ തെറി വിളിച്ചോളൂ… ഗോകുല്‍ സുരേഷ്

ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പന്‍ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തകര്‍ക്കുകയാണ്. ഇടവേളയ്ക്ക് ശേഷമെത്തുന്ന സുരേഷ് ഗോപിയുടെ പോലീസ് വേഷം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നൈല ഉഷയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് നടന്ന പരിപാടിയില്‍ ഗോകുല്‍ സുരേഷും നീത പിള്ളയും സാധികയും പങ്കെടുത്തിരുന്നു. പരിപാടിയില്‍ ഗോകുല്‍ സുരേഷ് സംസാരിച്ചത് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പാപ്പന്‍ എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണം. ഞാന്‍ ഇത്രയും തള്ളിയിട്ട് നിങ്ങള്‍ക്ക് പടം ഇഷ്ടമായില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ തെറി വിളിച്ചോളൂ എന്നും ഗോകുല്‍ പറയുന്നു.

29ാം തീയതി ആണ് ചിത്രത്തിന്റെ റിലീസ്. എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണം. ഒടിടിയില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് സിനിമ നല്ല രീതിയില്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ പോയി കാണണം. ഞാന്‍ ഇത്രയും തള്ളിയിട്ട് നിങ്ങള്‍ക്ക് പടം ഇഷ്ടമായില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ പേജുകളില്‍ രണ്ട് തെറി ഇട്ടാല്‍ മതിയെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.

മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈക്കിള്‍ എന്ന കഥാപാത്രമായി ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആര്‍ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ.

Previous articleകടുവാക്കുന്നേല്‍ കുറുവച്ചനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍, പിന്നെ എന്തുകൊണ്ട് വേണ്ടെന്ന് വെച്ചു; ഷാജി കൈലാസ് പറയുന്നു
Next article‘ലോക്കല്‍ ചാക്ക്‌സണ്‍’ കോളേജിലെത്തിയപ്പോള്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സുമായി ചാക്കോച്ചന്‍- വീഡിയോ