Film News

അന്നത്തേത് മാന്യമായ പെരുമാറ്റം! അതിന്റെ പതിനായിരം മടങ്ങാണ് എന്റെ ശരിയ്ക്കുള്ള അഗ്രഷന്‍- ഗോകുല്‍ സുരേഷ്

കുറച്ചുമുന്‍പാണ് സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റിട്ടയാള്‍ക്ക് ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് വൈറലായിരുന്നു. ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്നായിരുന്നു ഒരാളുടെ പോസ്റ്റ്. ഇതിന് മറുപടിയായി ഗോകുല്‍ പറഞ്ഞത് ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു. ഇത് സോഷ്യല്‍ലോകത്ത് വൈറലായിരുന്നു.

ഇപ്പോഴിതാ അന്നത്തെ പ്രതികരണത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആ സാഹചര്യത്തെ കുറിച്ച്
ഗോകുല്‍ സംസാരിച്ചത്.

ഗോകുലും അച്ഛന്‍ സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പന്‍ ഇന്ന് റിലീസായിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് പാപ്പന്‍ നേടുന്നത്. സിനിമയിലെ പാപ്പനുമായി മൈക്കിളിനുള്ള അടുപ്പത്തെ കുറിച്ച് ഗോകുല്‍ പറയുന്നതിങ്ങനെ, അച്ഛനുമായി അകലമോ ഡിസ്റ്റന്‍സോ എനിക്കില്ല. മൈക്കിള്‍ പാപ്പന്റെ അടുത്ത് പെരുമാറുന്നതുപോലെയുള്ള അവസരങ്ങള്‍ ജീവിതത്തിലും എനിക്ക് ഉണ്ടായിട്ടുണ്ട് അത് ഞാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്നും ഗോകുല്‍ പറയുന്നു.

മൈക്കിളിനേക്കാള്‍ കുറേക്കൂടി അഗ്രസീവ് ആണ് താന്‍, മൈക്കിള്‍ കുറച്ചുകൂടി കാം ആയിട്ടുള്ള ആളാണെന്നും ഗോകുല്‍ പറയുന്നു. അന്നത്തെ കമന്റ് ആ അഗ്രഷന്റെ ഒരു അംശം മാത്രമാണ്. ഇല്ലെങ്കില്‍ എല്ലാവരും എന്നെ അറ്റാക്ക് ചെയ്യും. മനപൂര്‍വം അറ്റാക്ക് ചെയ്യും. ഫോക്കസ് ചെയ്ത് അറ്റാക്ക് ചെയ്യുമെന്നും ഗോകുല്‍ പറയുന്നു.

അതൊഴിവാക്കാന്‍ വേണ്ടിയാണ് ആ മാന്യതയില്‍ ഞാന്‍ പ്രതികരിച്ചത്. അത്
ഏറ്റവും മാന്യതയില്‍ പ്രതികരിച്ചതാണ് ആ കണ്ടത്. അതിന്റെ ഒരു പതിനായിരം മടങ്ങാണ് എന്റെ ശരിയ്ക്കുമുള്ള അഗ്രഷന്‍ എന്നുപറയുന്നതെന്നും ഗോകുല്‍ പറയുന്നു.

അച്ഛന് വേണ്ടി സംസാരിക്കാനുള്ള ഒന്ന് രണ്ട് അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അതിനുള്ള സ്വാതന്ത്യം എനിക്കുണ്ട്. അതിലൊന്നും അച്ഛന്‍ ഇടപെടാറില്ല. കൂടുതല്‍ അഗ്രസീവായി എന്ന് തോന്നിയാല്‍ അച്ഛന്‍ എന്നെ ഒന്നു നോക്കും അല്ലാതെ വേറെ അച്ഛനുമായി ഒരു കെമിസ്ട്രി കുറവുമില്ലെന്നും ഗോകുല്‍ പറയുന്നു.

തന്നെ അധിക്ഷേപിച്ച പോസ്റ്റിന് ഗോകുല്‍ നല്‍കിയ മറുപടിയെ കുറിച്ച് സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു. ഗോകുലിന്റേത് ഒരു പ്രതികരണമായി എല്ലാവരും എടുത്തെങ്കിലും കമന്റിട്ടയാളുടെ മാതാപിതാക്കളെയോര്‍ത്ത് തനിക്ക് സങ്കടം തോന്നിയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘എല്ലാവരും അതൊരു പ്രതികരണമായെടുത്തു. എനിക്ക് എന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി. പക്ഷേ അതേസമയം ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു.

Recent Posts

ബള്‍ബ് കണ്ടുപിടിച്ചത് 1880ല്‍ മാത്രം! 1680ല്‍ ഛത്രപതി ശിവജിയുടെ കൊട്ടാരത്തില്‍ ബള്‍ബ്, ട്രോളി സോഷ്യല്‍ ലോകം

മറാഠി സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രമാണ് 'വേദാന്ത് മറാത്തേ…

15 mins ago

നമ്മൾ അടച്ച മുറി തുറന്നു കൊടുക്കാതെ ഒരാളും ബലാത്സംഗം ചെയ്യില്ല സ്വാസിക!!

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ ഒരുപാടു പ്രിയങ്കരമാകുകയാണ് പ്രേക്ഷകർക്ക്. ഇപ്പോൾ  ടബ്ബ്ളി യു സിസി പോലുള്ള…

16 mins ago

വിവാഹം കഴിഞ്ഞാൽ ഭർത്താവ് പറയുന്നത് മാത്രം കേട്ട് ജീവിക്കേണ്ടവരല്ല സ്ത്രീകളെന്ന് ഷീലു എബ്രഹാം

തനിക്ക് ഭർത്താവിന്റെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ താനൊരു സാധാരണ വീട്ടമ്മമാരെ പോലെ വീടിനുള്ളിൽ ഒതുങ്ങി പോകുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി ഷീലു എബ്രഹാം.…

34 mins ago