പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോൾഡ്’.ഡിസംബർ ഒന്നിനി സിനിമ പ്രദർശനത്തിനെത്തും.ഗോൾഡിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി എന്നു തന്നെ പറയാം. നേരത്തെ ഓണത്തിന് റലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രദർശനം അവസാനനിമിഷം മാറ്റിവച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമയുടെ സെൻസറിംഗ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 165 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നായകൻ പൃഥ്വിരാജിനൊപ്പം നായികയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്.ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഗോൾഡ്.
അജ്മൽ അമീർ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശബരീഷ് വർമ,കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, പ്രേം കുമാർ, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. മാജിക് ഫ്രെയിംസ് ,പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജുമാണ് ഗോൾഡ്് നിർമ്മിച്ചിരിക്കുന്നത്.
#GOLD In theatres worldwide from 1st December 2022! An Alphons Puthren film! 😊❤️ @PrithvirajProd @magicframes2011 pic.twitter.com/WiAChaPUw4
— Prithviraj Sukumaran (@PrithviOfficial) November 28, 2022