രാജമൗലിയുടെ ആർആർആറിന് ഗോൾഡൻ ഗ്ലോബ് ;പുരസ്‌കാരം ഒറിജിനൽ സോങ് വിഭാഗത്തിൽ

ഇന്ത്യയിലേക്ക് ഒരിക്കൽ കൂടി ഗോൾഡൻ ഗ്ലോബ് എത്തുന്നു. എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്‌കാരം.ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ആർആർആർ എന്ന ചിത്രത്തിൽ എം…

ഇന്ത്യയിലേക്ക് ഒരിക്കൽ കൂടി ഗോൾഡൻ ഗ്ലോബ് എത്തുന്നു. എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്‌കാരം.ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ആർആർആർ എന്ന ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം.

എആർ റഹ്‌മാൻ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. കടുത്ത മത്സരത്തിനൊടുവിലാണ് നാട്ടു നാട്ടു എന്ന ഗാനം തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ നാട്ടു നാട്ടു എന്ന ഹിറ്റ് ഗാനവും മത്സരിച്ചത്.

ഇന്ത്യയിലെ വിവിധ ഭാഷകളിലായി രണ്ട് പതിറ്റാണ്ടായി സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുകയാണ് കീരവാണി എന്ന സംഗീത സംവിധായകൻ.കീരവാണി എന്ന മുതിർന്ന സംഗീതജ്ഞന് ലഭിച്ച ഈ അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവനായ കീരവാണിയും വഹിച്ച പങ്ക് അത്രമേൽ വലുതാണ്.