അതിഗംഭീരം,അപ്രതീക്ഷിത ക്ലൈമാക്‌സ്, വീണ്ടും മാജിക് ആവർത്തിച്ച് മണിരത്‌നം; പൊന്നിയിൻ സെൻവന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

ഇന്ത്യൻ സിനിമലോകം കാത്തിരുന്ന മണിരത്‌നത്തിന്‌റെ പൊന്നിയിൻ സെൻവൻ ഇന്ന് പ്രദർശനത്തിനെത്തി. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.വീണ്ടും മാജിക് ആവർത്തിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്‌നം എന്നാണ് പ്രേക്ഷകർ പറയുന്നത്.രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ…

ഇന്ത്യൻ സിനിമലോകം കാത്തിരുന്ന മണിരത്‌നത്തിന്‌റെ പൊന്നിയിൻ സെൻവൻ ഇന്ന് പ്രദർശനത്തിനെത്തി. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.വീണ്ടും മാജിക് ആവർത്തിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്‌നം എന്നാണ് പ്രേക്ഷകർ പറയുന്നത്.രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ മെയ്ക്കിങ് എടുത്തു പറയേണ്ട ഒന്നാണെന്നും മികച്ച തിയേറ്റർ എകസ്പീരിയൻസാണ് ചിത്രം നൽകുന്നത്.

രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയർത്തുന്ന അപ്രതീക്ഷിത ക്ലൈമാക്‌സാണ് ചിത്രത്തിൽ സംവിധായകൻ ഒരുക്കി വെച്ചിരിക്കുന്നത് എന്നാണ് സിനിമ കണ്ടവർ പറയുന്നത്.ഇതൊരു മണിരത്‌നം ക്ലാസിക് ചിത്രമാണെന്നും കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണെന്നുമാണ് പ്രേക്ഷകർ പറയുന്നത്.


മണിരത്‌നം പൊന്നിയൻ സെൽവൻ ഒരുക്കിയിരിക്കുന്നത് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ്.വിക്രം,കാർത്തി,ജയം രവി,റഹ്‌മാൻ, പ്രഭു,പ്രകാശ് രാജ്,ജയറാം,ശരത് കുമാർ, ഐശ്വര്യ റായ്,തൃഷ, ഐശ്വര്യ ലക്ഷമി, ശോഭിത ദുലിപാല,റിയാസ് ഖാൻ,ബാബു ആന്റണി, ലാൽ തുടങ്ങിയ താരങ്ങെല്ലാം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.500 കോടി മുതൽ മുടക്കിലാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത്.