മറ്റുഭാഷകളിലും മികച്ച പ്രതികരണം;മാളികപ്പുറം 100 കോടി ക്ലബിലേക്കോ?

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. അടുത്തിലെ സിനിമയുടെ അന്യഭാഷ പതിപ്പും പ്രദര്‍ശനത്തിനെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ജനുവരി 26നാണ് സിനിമ റിലീസ്…

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. അടുത്തിലെ സിനിമയുടെ അന്യഭാഷ പതിപ്പും പ്രദര്‍ശനത്തിനെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ജനുവരി 26നാണ് സിനിമ റിലീസ് ചെയ്തത്. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് സിനിമപ്രദര്‍ശിപ്പിച്ചത്.

ഇപ്പൊഴിതാ സിനിമ റിലീസ് ചെയ്ത് ഒരു മാസത്തോളം അടുക്കുമ്പോഴും ഹൗസ് ഫുള്‍ ഷോകള്‍ ഉണ്ടെന്നതാണ് സിനിമയുടെ പ്രത്യേകത. അധികം വൈകാതെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മിനിമം ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ് മാളികപ്പുറം.അയ്യപ്പ ഭക്തയായ കല്ലുവെന്ന പെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമ പറയുന്നത്


ബാലതാരങ്ങളായ ദവനന്ദയും ശ്രീപഥുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകരന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ്
സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.