‘അര്‍ജുന്‍ അശോകന്‍ ഒരു അന്യായ സ്റ്റാര്‍ മെറ്റീരിയല്‍ ആണെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തുന്ന ചിത്രം’

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍…

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അര്‍ജുന്‍ അശോകന്‍ ഒരു അന്യായ സ്റ്റാര്‍ മെറ്റീരിയല്‍ ആണെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തുന്ന ചിത്രമെന്നാണ് ഗോപകുമാര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

1958 മട്ടാഞ്ചേരിയില്‍ നടന്ന ഒരു പോലീസ് വെടിവെപ്പിനെ കേന്ദ്രീകരിച്ചുള്ള ദൃശ്യാവിഷ്‌കാരമാണ് തുറമുഖം എന്ന് ചിത്രം..
കാലഘട്ടം ഇത്ര നന്നായി അവതരിപ്പിച്ച മറ്റൊരു ചിത്രം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അര്‍ജുന്‍ അശോകന്‍ ഒരു അന്യായ സ്റ്റാര്‍ മെറ്റീരിയല്‍ ആണെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തുന്ന ചിത്രമാണ് തുറമുഖം..
ഒരു ക്ലാസ്സിക് അനുഭവം.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രമോഷന്‍ അനൂപ് സുന്ദരന്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര.