Tuesday, January 31, 2023
HomeFilm News'മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി'!!! അമൃതയുടെ പ്രണയ സമ്മാനം വെളിപ്പെടുത്തി...

‘മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി’!!! അമൃതയുടെ പ്രണയ സമ്മാനം വെളിപ്പെടുത്തി ഗോപി സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ജീവിതമാണ് സോഷ്യലിടത്ത് നിറയുന്നത്. പ്രണയവും ജീവിതവും ഒന്നിച്ച് ആരംഭിച്ചതോടെ ഇരുവരുടെയും പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകലോകം. പ്രണയം പറഞ്ഞതോടെ ഇരുവരും നിറയെ പ്രണയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

ഇരുവരും പ്രണയം പറഞ്ഞതിനെ കുറിച്ചെല്ലാം സോഷ്യലിടത്ത് തുറന്നുപറഞ്ഞിരുന്നു.
എന്നാല്‍ പരസ്പരം കൈമാറിയ ആദ്യ സമ്മാനങ്ങളെ കുറിച്ച് എവിടെയും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു.

ഇപ്പോഴിതാ ഗോപി അമൃതയ്ക്ക് നല്‍കിയ ആദ്യ സമ്മാനമാണ് വൈറലാകുന്നത്,
ഗോപി അമൃതയ്ക്കു ആദ്യമായി കൊടുത്ത സമ്മാനം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോടാണ് തുറന്നുപറഞ്ഞത്. ഒരു വസ്തു എന്ന നിലയില്‍ അമൃതയ്ക്ക് ഗോപി സമ്മാനിച്ചത് ഒരു മൂക്കുത്തിയായിരുന്നു. പലരും ആ മൂക്കുത്തിയെക്കുറിച്ച് അഭിനന്ദിച്ചു എന്ന് അമൃത പറഞ്ഞിരുന്നു.

എന്നാല്‍ അമൃത തിരിച്ച് നല്‍കിയ സമ്മാനം കൈയ്യില്‍ കൊടുക്കാവുന്നതായിരുന്നില്ല.
ഗോപിയുടെ സ്റ്റുഡിയോക്ക് ഒരു കിടിലന്‍ മേക്കോവറാണ് അമൃത നല്‍കിയത്. അതുവരെയുണ്ടായിരുന്ന സ്റ്റുഡിയോയുടെ അവസ്ഥയെ കുറിച്ചും ഗോപി പറയുന്നുണ്ട്.
മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി മാറ്റി എന്നാണ് പ്രിയതമയുടെ സമ്മാനത്തെ കുറിച്ച് ഗോപി പറയുന്നത്.
/
അടുത്തിടെയാണ് അമൃതയുടെ മകള്‍ അവന്തികയുടെ ജന്മദിനം, സഹോദരി അഭിരാമിയുടെ പിറന്നാള്‍ എന്നിവയും ഇവര്‍ ആഘോഷമാക്കിയത്. അതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

Related News