എന്റെ ജീവിതമാണ്, എനിക്കിഷ്ടമുള്ള രീതിയില്‍ ജീവിയ്ക്കും!!! എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് മറ്റുള്ളവര്‍ക്ക്! വിവാദങ്ങളോട് ആദ്യമായി മനസ്സ് തുറന്ന് ഗോപി സുന്ദര്‍

വിമര്‍ശകരുടെ വായയടപ്പിക്കാതെ തന്നെ ജീവിതം സുന്ദരമാക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുകയാണെന്ന് വെളിപ്പെടുത്തിയതോടെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു ഇരുവര്‍ക്കും നേരെ ഉയര്‍ന്നത്. എന്നാല്‍ അതിനൊക്കെ നിറഞ്ഞ ചിരിയും സ്‌നേഹവും മാത്രം…

വിമര്‍ശകരുടെ വായയടപ്പിക്കാതെ തന്നെ ജീവിതം സുന്ദരമാക്കുകയാണ്
ഗോപി സുന്ദറും അമൃത സുരേഷും. ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുകയാണെന്ന് വെളിപ്പെടുത്തിയതോടെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു ഇരുവര്‍ക്കും നേരെ ഉയര്‍ന്നത്. എന്നാല്‍ അതിനൊക്കെ നിറഞ്ഞ ചിരിയും സ്‌നേഹവും മാത്രം തിരിച്ചുനല്‍കിയാണ് ഇരുവരും മറുപടി നല്‍കിയത്.

ഇപ്പോഴിതാ വിവാദങ്ങളോട് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് ഗോപി സുന്ദര്‍. കാന്‍ മീഡിയയോടാണ് ഗോപി ജീവിതത്തെ കുറിച്ച് തുറന്നുപറയുന്നത്. സ്വകാര്യ ജീവിതം തീര്‍ത്തും സ്വകാര്യമാണ്. ആര്‍ക്കും അതില്‍ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല. എന്ത് തന്നെ ആരൊക്കെ പറഞ്ഞാലും എന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്ന ആളാണ് താന്‍, വിമര്‍ശനങ്ങളിലൊന്നും വിഷമിയ്ക്കുന്ന ആളല്ല താന്‍ എന്നും ഗോപി സുന്ദര്‍ പറയുന്നു.

എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍, എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാര്‍ക്ക്. അവര്‍ക്ക് എന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പില്ല. എനിക്കൊപ്പം ജീവിച്ചവര്‍ക്കും പരാതിയില്ല. പിന്നെ ഞാന്‍ ആരെയാണ് നോക്കേണ്ടതെന്നും ഗോപി ചോദിക്കുന്നു.

‘ആരുടേയും റോള്‍മോഡലായി ജീവിക്കാന്‍ ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആളുമല്ല ഞാന്‍. ഇത് എന്റെ ജീവിതമാണ്. ഞാനീ ഭൂമിയില്‍ ഒരു വാടകക്കാരന്‍ ആയി വന്നു. ഇവിടെ ജീവിക്കുന്നു, പോകുന്നു. എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാന്‍ താത്പര്യപ്പെടാത്ത വ്യക്തിയാണ് ഞാന്‍. മറ്റുള്ളവരെ ബോധിപ്പിക്കാനും ഞാന്‍ തയ്യാറല്ല. എനിക്ക് എന്റെ സ്‌പേസുണ്ട്, അതില്‍ ഹാപ്പിയായി പോകാനാണ് ആഗ്രഹിയ്ക്കുന്നത്. അതിലെ തീരുമാനം തീര്‍ത്തും വ്യക്തിപരമായിരിയ്ക്കുമെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

‘എന്റെ കുടുംബ ജീവിതത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. മറ്റുള്ളവരുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നത് വളരെ തെറ്റായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ ഞാന്‍ ശ്രമിക്കാറില്ല. അതേ പരിഗണന എന്റെ കാര്യത്തിലും ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഗോപി പറയുന്നു.

ബാക്കിയുള്ളവര്‍ എന്ത് കരുതും എന്ന് ആലോചിച്ചിട്ടാണ് പലരും ജീവിക്കുന്നത്. ഇങ്ങനെയൊക്കെ ആയി അതുകൊണ്ട് ജീവിതം തള്ളിക്കൊണ്ട് പോകാം എന്നൊക്കെ ചിന്തിച്ചവരാണ് പലരും. ആരേയും ബോധിപ്പിക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല. നമ്മുടെ സന്തോഷമാണ് ഏറ്റവും പ്രധാനം. ഒരു വിവാദങ്ങളും ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും താരം പറയുന്നു.

എന്നാല്‍ ഞാന്‍ എന്റെ ജീവിതത്തിലെ ഒരു കാര്യത്തിലും മറ്റുള്ളവര്‍ എന്ത് കരുതും എന്ന് ആലോചിച്ചിക്കുന്നില്ല. ഈ ലോകത്ത് ഞാന്‍ ജീവിക്കുന്ന കാലത്ത് എല്ലാ ദിവസവും സന്തോഷമായിട്ട് ഉറങ്ങാന്‍ പോകാനും അതുപോലെ എഴുന്നേല്‍ക്കാനും എനിക്ക് സാധിക്കണം. ആ രീതിയിലാണ് ഞാന്‍ ജീവിക്കുന്നതെന്നു ഗോപി പറഞ്ഞു.

‘നമ്മുക്ക് എന്താണോ വേണ്ടത് അതിന് അനുസരിച്ച് ജീവിക്കുക. ആ തീരുമാനങ്ങള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. ആരും ആരുടേയും കാര്യങ്ങളിലും ഇടപെടാതെ മുന്നോട്ട് പോകുക. നമ്മുക്ക് ആലോചിക്കാന്‍ നമ്മുടേതായ പല ബുദ്ധിമുട്ടുകളും ഉണ്ട്. വിവാഹം കഴിക്കണോ ലിവിംഗ് ടുഗേദര്‍ വേണോ എന്നതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.