‘കോപ്പി സുന്ദര്‍’… ‘തൊന്തരവാ’ പാട്ടും കോപ്പിയടി!!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ആരാധകര്‍ കാത്തിരുന്നതും ആ ഒരു മാജിക്കല്‍ സംഗീതത്തിനാണ്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇരുവരും ഒന്നിച്ചൊരു മ്യൂസിക് ആല്‍ബുമായി എത്തുന്നെന്ന് വളരെ റൊമാന്റിക്കായി…

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ആരാധകര്‍ കാത്തിരുന്നതും ആ ഒരു മാജിക്കല്‍ സംഗീതത്തിനാണ്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇരുവരും ഒന്നിച്ചൊരു മ്യൂസിക് ആല്‍ബുമായി എത്തുന്നെന്ന് വളരെ റൊമാന്റിക്കായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അങ്ങനെ കാത്തിരുന്ന ആ പ്രണയ കഥ തൊന്തരവ് പാട്ടായി പുറത്തിറങ്ങിയിരിക്കുകയാണ്. ഇരുവരും വളരെ റൊമാന്റിക്കായി പാടി അഭിനയിച്ചിരിക്കുന്നതാണ് തൊന്തരവാ പാട്ട്.

എന്നാല്‍ പാട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്ക് അകം അതിനെതിരെ വിമര്‍ശകരും എത്തിക്കഴിഞ്ഞു. തൊന്തരവ് തീര്‍ത്തും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍.

ഇതോടെ ഗോപി സുന്ദറിന് വീണ്ടും കോപ്പി സുന്ദര്‍ എന്ന പേരും വീണ്ടും കിട്ടുകയും ചെയ്തു. മുന്‍പും ഗോപി സുന്ദര്‍ കോപ്പി അടിച്ച് പാട്ടുകള്‍ ഉണ്ടാക്കുന്ന എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തൊന്തരവ് പാട്ടും എത്തിയതോടെ ‘കോപ്പി സുന്ദര്‍’ വീണ്ടും വൈറലാവുകയാണ്.

തൊന്തരവ് പാട്ട് ദുല്‍ഖര്‍ സല്‍മാനും നസ്റിയ നസീമും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘സംസാരം ആരോഗ്യത്തിന് ഹാനീകരം’ എന്ന ചിത്രത്തിലെ പാട്ടിന്റെ കോപ്പിയടി ആണെന്നാണ് വിമര്‍ശനം ഉയരുന്നത്.

‘തമ്മിലൊരു വാക്ക് മിണ്ടാതെ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഈണവും ദൃശ്യങ്ങളുമാണ്
തൊന്തരവിലുള്ളതെന്നാണ് നിരീക്ഷകരുടെ കണ്ടെത്തല്‍. ‘തമ്മിലൊരു വാക്ക് മിണ്ടാതെ’ തുടങ്ങുന്ന പാട്ട് കുറച്ച് കൂടെ ലൗഡ് വോയിസ് ആണ്, ഗോപി സുന്ദറിന്റെ ശബ്ദത്തിന് അത്രയും ലൗഡ് ഇല്ല എന്നതുമാത്രമാണ് വ്യത്യാസമെന്നും അവര്‍ കണ്ടെത്തിയിരിക്കുന്നു.

സ്നേഹം കൊണ്ട് ഉള്ള തൊന്തരവിനെ കുറിച്ച് ആണ് തൊന്തരവ് (ശല്യപ്പെടുത്തല്‍) എന്ന പാട്ടില്‍ പറയുന്നതെന്ന് കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തൊന്തരവ് പാട്ടിന് വരികളൊരുക്കിയത് ബി കെ ഹരിനാരായണനാണ്, ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. ഗോപി സുന്ദറും അമൃത സുരേഷും പാടി അഭിനയിച്ചിരിക്കുന്നതാണ് തൊന്തരവ് ആല്‍ബം.