പ്രണയം തുറന്ന് പറഞ്ഞ ശേഷം പൊതുവേദിയില്‍ ഒരുമിച്ചെത്തി ഗോപി സുന്ദറും അമൃതയും!!

പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞതിന് ശേഷം പൊതുവേദിയില്‍ ഒരുമിച്ച് എത്തിയിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ച് എത്തിയത്.…

പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞതിന് ശേഷം പൊതുവേദിയില്‍ ഒരുമിച്ച് എത്തിയിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ച് എത്തിയത്. ഗോപിസുന്ദര്‍ ലൈവ് ഷോ തിരുവനന്തപുരം നിശാഗന്ധി തീയറ്ററില്‍ വെച്ചാണ് നടത്തിയത്. സൗജന്യ പ്രവേശനമായിട്ടാണ് പരിപാടി നടത്തിയത്. നിരവധിയാളുകളാണ് ഈ പരിപാടി കാണാനായി എത്തിയത്.

ഗോപി സുന്ദര്‍ സംഗീതം ചെയ്ത പാട്ടുകളാണ് വേദിയില്‍ വെച്ച് അമൃത പാടിയത്. പരിപാടിയ്ക്ക് ശേഷം സന്തോഷം അറിയിച്ച് ഒരു വീഡിയോയും അമൃത തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും പരിപാടിയ്ക്ക് ശേഷം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞത്. വളരെ നല്ല ക്രൗഡ് ആയിരുന്നു എന്നും സംഗീത പരിപാടി വളരെ നന്നായി നടന്നെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു.

എല്ലാവരുടേയും സ്‌നേഹത്തിന് വളരെ നന്ദി എന്നും ഇരുവരും ചേര്‍ന്ന് പറഞ്ഞു. പോസ്റ്റിന് അടിയില്‍ സംഗീത പരിപാടിയെ പ്രശംസിച്ച് എത്തുന്നവരുടെ കൂട്ടത്തില്‍ ഇരുവരേയും അധിക്ഷേപിച്ചും കളിയാക്കിയും വരുന്ന കമന്റുകളും കുറവല്ല. പരിപാടി നന്നായി എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ പോയവര്‍ക്കെല്ലാം പുട്ടും

മുട്ടക്കറിയും കിട്ടിയോ എന്ന് ചോദിക്കുന്നവരും ഉണ്ട്, കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയ വഴി തുറന്ന് പറഞ്ഞ് ഒരുമിച്ചുള്ള ഫോട്ടോയുമായി എത്തിയത്. പലരീതിയിലുള്ള വിമര്‍ശനങ്ങള്‍ പല ഭാഗത്ത് നിന്നും ഉണ്ടായി എങ്കിലും തിരഞ്ഞെടുത്ത പുതിയ ജീവിതം ആഘോഷിച്ച് മുന്നോട്ട് പോവുകയാണ് അമൃതയും ഗോപി സുന്ദറും..