കഴിഞ്ഞ ഓണത്തിന് അഭയയ്ക്ക് ഉമ്മ, ഇത്തവണ അമൃതയ്‌ക്കൊപ്പം!!! ഗോപി സുന്ദറിന്റെ ഓണാഘോഷം

പുതിയ ജീവിതം വെളിപ്പെടുത്തിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകുന്നയാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. നിരവധി പേര്‍ മോശം കമന്റുകളുമായി എത്തുന്നുണ്ടെങ്കിലും അതിനൊന്നും ചെവി കൊടുക്കാതെ ജീവിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.…

പുതിയ ജീവിതം വെളിപ്പെടുത്തിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകുന്നയാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. നിരവധി പേര്‍
മോശം കമന്റുകളുമായി എത്തുന്നുണ്ടെങ്കിലും അതിനൊന്നും ചെവി കൊടുക്കാതെ ജീവിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു.

അമൃത സുരേഷിനും മകള്‍ക്കുമൊപ്പമായിരുന്നു ഗോപി സുന്ദര്‍ ഇത്തവണ ഓണം ആഘോഷിച്ചത്. ഓണാഘോഷ ചിത്രങ്ങള്‍ ഗോപി പങ്കുവച്ചിരുന്നു. അമൃത സുരേഷിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഗോപി സുന്ദറിന്റെ ഓണാശംസ.

കഴിഞ്ഞ വര്‍ഷം അഭയ ഹിരണ്‍മയിയെ ചേര്‍ത്തുപിടിച്ചും ഉമ്മ വെച്ചുമുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ഓണത്തിന് ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നത്. അന്ന്‌ നീല ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. നീല കരയുള്ള സെറ്റ് സാരിയിലായിരുന്നു അഭയ. അന്ന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ് ആരാധകര്‍.

ആദ്യ ഭാര്യ പ്രിയയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഗായികയായ അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതറിലായിരുന്നു. അതിനിടെയാണ് അടുത്തിടെ അമൃത സുരേഷുമായി ജീവിതം ആരംഭിച്ചത്. എന്തായാലും ഗോപി സുന്ദറിന്റെ ഓണാഘോഷത്തെ വിമര്‍ശകര്‍ കാര്യമായിട്ട് തന്നെ എടുത്തിരിക്കുകയാണ്.