‘ബാലയുടെ മോള്‍ പാവം, വേറെ ആളെ അച്ഛാ എന്നു വിളിക്കേണ്ട ഗതികേട്’ കമന്റിട്ടയാള്‍ക്ക് ഗോപി സുന്ദറിന്റെ മറുപടി

സംഗീത സംവിധായകന്‍ ഗോപി സുന്ദറും പിന്നണി ഗായിക അമൃത സുരേഷും ഒന്നിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണമായിരുന്നു ഇത്തവണത്തേത്. അമൃതയ്ക്കും മകള്‍ പാപ്പുവിനുമൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

എന്നാല്‍ നെഗറ്റീവ് കമന്റ് നല്‍കിയവര്‍ക്ക് മറുപടികളുമായി ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ താരം നല്‍കിയ ഒരു മറുപടിയാണ് വൈറലാകുന്നത്. ‘ബാലയുടെ മോള്‍ പാവം, വേറെ ആളെ അച്ഛാ എന്നു വിളിക്കേണ്ട ഗതികേട്. അവന്‍ ആണെങ്കില്‍ കെട്ടിച്ചു കൊടുക്കേണ്ട മോനും ഉണ്ട്. എങ്ങനെ ഹാപ്പിയായി ജീവിക്കാന്‍ പറ്റുന്നോ എന്തോ- എന്നായിരുന്നു ഒരാള്‍ ഗോപിയുടെ ചിത്രത്തിന് താഴെ കുറിച്ചത്.

ഇതിനു താരം നല്‍കിയ മറുപടിയിങ്ങനെയായിരുന്നു. താന്‍ എന്തിനാണ് വിഷമിക്കുന്നത്. ഇവിടെ എല്ലാവരും സന്തോഷത്തിലാണ്. നിങ്ങള്‍ വിഷമിക്കേണ്ട. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോ തല്‍ക്കാലം സുല്‍ത്താന്‍ പോ- എന്നായിരുന്നു. നിരവധി പേര്‍ ഗോപി സുന്ദറിനെ പിന്തുണച്ച് രംഗത്തെത്തി.

Gargi