പുതുവര്‍ഷത്തിലെ ആദ്യ സമ്മാനം ‘കണ്മണി’യുടെ വക!!! സന്തോഷം പങ്കുവച്ച് ഗോപി സുന്ദര്‍

ജീവിതത്തില്‍ ഒന്നായതിന് ശേഷം ആദ്യത്തെ പുതുവര്‍ഷം ആഘോഷമാക്കി അമൃത സുരേഷും ഗോപി സുന്ദറും. 2022 മെയ് മാസത്തിലാണ് ഇരുവരും പ്രണയം പരസ്യമാക്കി ജീവിതയാത്ര ഒരുമിച്ചെന്ന് അറിയിച്ചത്. എല്ലാവരും വളരെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടിരുന്നത്. അതിനുശേഷം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ ജീവിതം സംഗീതം പോലെ അടിച്ചുപൊളിക്കുകയാണ് ഇരുവരും.

അമൃതയും ഗോപിയും തിരുവനന്തപുരത്ത് ഒന്നിച്ച് സ്റ്റേജ് ഷോ നടത്തിയാണ് പുതുവര്‍ഷത്തെ വരവേറ്റത്. അതേസമയം, അമൃത ഗോപിയ്ക്ക് നല്‍കിയ പുതുവര്‍ഷ സമ്മാനമാണ് വൈറലാകുന്നത്. അമൃതയോടുള്ള സ്‌നേഹം ഒട്ടും കുറയാത്ത വിധത്തിലാണ് ഗോപി സമ്മാനം പങ്കുവച്ചത്.

ഈ വര്‍ഷം തനിക്കു ആദ്യമായി ലഭിച്ച സമ്മാനം എന്ന് പറഞ്ഞാണ് ഗോപിയുടെ പോസ്റ്റ്. തന്റെ ‘കണ്മണി’ നല്‍കിയത് എന്നും പറഞ്ഞാണ് ഗോപി ചിത്രം പങ്കുവച്ചത്. അമൃത സമ്മാനിച്ച സണ്‍ഗ്ലാസ് ആണ് ഗോപി പങ്കുവച്ചിരിക്കുന്നത്. അമൃത സമ്മാനിച്ച സണ്‍ഗ്ലാസ്സും ധരിച്ചുളള ചിത്രവും ഗോപി പങ്കുവച്ചിട്ടുണ്ട്.

കറെയ്‌റാ ബ്രാന്‍ഡിന്റെ വിലയേറിയ സണ്‍ഗ്ലാസ് ആണ് അമൃത പ്രിയതമന് സമ്മാനിച്ചത്. ആമസോണില്‍ ഈ സണ്‍ഗ്ലാസ് 13,000 രൂപയ്ക്ക് ലഭിക്കും.

ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത ഗോപി സുന്ദറിനൊപ്പം ജീവിതമാരംഭിച്ചത്. ഗായിക അഭയ ഹിരണ്‍മയിയുമായി 10 വര്‍ഷത്തിലധികം നീണ്ട ലിവിങ് ടുഗെതര്‍ ജീവിതം നയിക്കുകയായിരുന്നു ഗോപി. പ്രിയയായിരുന്നു ഗോപിയുടെ ആദ്യ ഭാര്യ.

Previous article‘ദീപിക മാത്രമല്ല, ഹോട്ട്’!! പര്‍പ്പിള്‍ ബിക്കിനിയില്‍ ബഷറാം രംഗ് ചുവടുകളുമായി തന്‍വി!!!
Next articleപ്രണയം പറഞ്ഞ് നൂറിനും ഫഹിമും!!! വീഡിയോ