പത്താം ക്ലാസ് തോറ്റതാണ് എനിക്ക് ഉപകാരമായതെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍!!

മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ.അടുത്തിടെ മികച്ച പശ്ചാതല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം ഗോപി സുന്ദറിനെ തേടിയെത്തിയിരുന്നു. എന്നാൽ ദേശീയ പുരസ്‌കാരം വലിയ നേട്ടമായി തനിക്ക് അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഗോപി സുന്ദർ പറയുന്നത്.

ഒരു അവാർഡ് കിട്ടാൻ വേണ്ടിയിട്ട് ഞാനൊരു പാട്ടും ചെയ്തിട്ടില്ലെന്നും തനിക്ക് അവാർഡിനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് അവിടെയിരിക്കുന്ന ആറോ ഏഴോ ആളുകൾക്ക് പെട്ടെന്ന് ഈ പാട്ടിന് കൊടുക്കാമെന്ന് തോന്നാം, നിരവധി ആളുകൾ അവരുടെ കഴിവ് കൊടുക്കുമ്പോൾ അതിൽ നിന്നും നറുക്കിട്ട് വീഴുന്നതാണ് ഈ ദേശീയ പുരസ്‌കാരം എന്നാണ് ഗോപി സുന്ദർ പറയുന്നത്.

സംഗീതം തന്നെയായിരുന്നു സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ തന്റെ ലക്ഷ്യമെന്നും അതുകൊണ്ടാവാംപത്താം ക്ലാസ് തോറ്റത് ഒരു കണക്കിന് ഉപകാരമായെന്നും ഗോപി സുന്ദർ പറഞ്ഞു. എനിക്ക് പത്താം ക്ലാസിൽ പരീക്ഷ എഴുതുമ്പോൾ തന്നെ അറിയായമായിരുന്നു താൻ തോൽക്കുമെന്ന് അതിനാൽ തന്നെ അതൊരു വലിയ സർപ്രൈസായിട്ടൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Aiswarya Aishu