Film News

ഗോപിക തന്നെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്, നടിക്കെതിരെ സംവിധായകൻ

നിരവധി വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഗോപിക, എന്നാൽ  വിവാഹശേഷം ഗോപിക സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. 2002 ൽ ഇറങ്ങിയ പ്രണയമായി തൂവൽ എന്ന സിനിമയിൽ കൂടിയാണ് ഗോപിക വെള്ളിത്തിരയിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ സംവിധായകൻ തുളസീദാസ് ഗോപികക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഗോപിക ആദ്യമായി അഭിനയിച്ച പ്രണയമണി തൂവലിന്റെ സംവിധായകൻ  തുളസിദാസ്‌. തന്‍റെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ഗോപിക തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

Gopika-family

എന്തുക്കൊണ്ടാണ് തുളസീദാസിനെ വിവാഹത്തിനു ക്ഷണിക്കാതിരുന്നത് എന്നു അന്ന് ഒരു പത്രപ്രവര്‍ത്തകന്‍ താരത്തോട് ചോദിച്ചിരുന്നു. തുളസിദാസ്‌ വന്നാൽ വിവാഹത്തിന് മറ്റു ചിലർ വരില്ല എന്നായിരുന്നു ഗോപിക പറഞ്ഞത്. ഗോപിക മാത്രമല്ല സിനിമയിലെ പലരും തന്നെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത് എന്ന് തുളസി ദാസ് വ്യക്തമാക്കി.തന്‍റെ പടം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നു ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ കയ്യൊഴിഞ്ഞെന്നും നടിമാരായ റോമയെയും മീരാ നന്ദനെയും നായികമാരാക്കി പടം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ അഡ്വാന്‍സ് തിരികെ നല്‍കി അഭിനയിക്കില്ലെന്ന് അറിയിച്ചുവെന്നും തുളസിദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Trending

To Top
Don`t copy text!