അനുജത്തിക്ക് കിടിലൻ സർപ്രൈസുമായി ഗോപിക, വിശ്വസിക്കാനാവാതെ അനുജത്തിയും!

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ഗോപിക. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരം വളരെ ചുരുങ്ങിയ സാമ്യവും കൊണ്ട് തന്നെ മലയാളികളുടെ മനസ്സ്റ്റിൽ സ്ഥാനം നേടി കഴിഞ്ഞിരുന്നു. മലയാളത്തിൽ…

gopika surprise visit

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ഗോപിക. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരം വളരെ ചുരുങ്ങിയ സാമ്യവും കൊണ്ട് തന്നെ മലയാളികളുടെ മനസ്സ്റ്റിൽ സ്ഥാനം നേടി കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രം അല്ല തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിനിന്ന താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തോടെ ഭർത്താവുമൊത്ത് ആസ്‌ട്രേലിയയിൽ താമസമാക്കുകയായിരുന്നു താരം. അത് കൊണ്ട് തന്നെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരമിപ്പോൾ. വർഷങ്ങൾ കൊണ്ട് ഓസ്‌ട്രേലിയയിൽ സ്ഥിര താമസക്കാരിയായ ഗോപിക ഇപ്പോൾ തന്റെ അനുജത്തിക്ക് നൽകിയ ഒരു സർപ്രൈസിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഗോപിക സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പിന്തുണയായാണ് ലഭിക്കാറുള്ളത്. .അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുന്ന ഗോപിക തന്റെ അനുജത്തിക്ക് സർപ്രൈസ് നൽകുന്നതാണ് വിഡിയോയിൽ കാണുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം ആണ് താരം കേരളത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. Gopika-family

വർഷങ്ങൾക്ക് ശേഷം ചേച്ചിയെ കണ്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിയാതിരുന്ന അനുജത്തി അത്ഭുതപെട്ട നിൽക്കുന്നതും പിന്നെ പൊട്ടി കരയുന്നതും വിഡിയോയിൽ കാണാൻ കഴിയും. വളരെ പെട്ടന്നാണ് ഈ വീഡിയോ ആരാധകർ സോഷ്യൽ മീഡിയയിൽ കൂടി വൈറൽ ആക്കിയിരിക്കുന്നത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗോപിക പഴയത് പോലെ തന്നെ സുന്ദരിയായി ഇരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.