നിങ്ങൾ ഡേറ്റിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടോ ? എങ്കിൽ തീർച്ചയായും ഗോസ്റ്റിനിങ്ങനെ കുറിച്ചറിഞ്ഞിരിക്കണം

പല റിലേഷൻഷിപ്പിനെ കുറിച്ചും നമ്മൾക്കറിയാം, എന്നാൽ അധികമാരും കേട്ടിട്ടില്ലാത്ത ഒരു റിലേഷൻഷിപ്പാണ് ഗോസ്റ്റിങ് റിലേഷന്ഷിപ്.  പ്രണയത്തിലായാലും സൗഹൃദത്തിലായാലും വളരെ അടുപ്പമുള്ള രണ്ടു വ്യക്തികളിലൊരാള്‍ പെട്ടെന്നൊരു ദിവസം മറ്റേ ആളുമായുള്ള സകലബന്ധവും യാതൊരു മുന്നറിയിപ്പുമില്ലാതെ വിച്ഛേദിക്കുന്നതിനെയാണ്…

പല റിലേഷൻഷിപ്പിനെ കുറിച്ചും നമ്മൾക്കറിയാം, എന്നാൽ അധികമാരും കേട്ടിട്ടില്ലാത്ത ഒരു റിലേഷൻഷിപ്പാണ് ഗോസ്റ്റിങ് റിലേഷന്ഷിപ്.  പ്രണയത്തിലായാലും സൗഹൃദത്തിലായാലും വളരെ അടുപ്പമുള്ള രണ്ടു വ്യക്തികളിലൊരാള്‍ പെട്ടെന്നൊരു ദിവസം മറ്റേ ആളുമായുള്ള സകലബന്ധവും യാതൊരു മുന്നറിയിപ്പുമില്ലാതെ വിച്ഛേദിക്കുന്നതിനെയാണ് ഗോസ്റ്റിങ് റിലേഷന്‍ഷിപ് എന്നു പറയുന്നത്.

കൂടുതലായും ഇത് കാണുന്നത് ഓൺലൈൻ ഡേറ്റിംഗ് ആപ്പിലും മറ്റു ഓൺലൈൻ റിലേഷന്ഷിപ് ആപ്ലിക്കഷനിലും ഒക്കെയായിരിക്കും. ഡേറ്റിങ് സൈറ്റ് പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലാണ് ഗോസ്റ്റിങ് റിലേഷന്‍ഷിപ് കൂടുതലും സംഭവിക്കുന്നത്.
എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ധൈര്യമില്ലാതെ പങ്കാളിയെ അല്ലെങ്കില്‍ സുഹൃത്തിനെ ഒഴിവാക്കുന്ന രീതിയാണ് ഗോസ്റ്റിങ് റിലേഷന്‍ഷിപ്. പങ്കാളിയോട് അല്ലെങ്കില്‍ സുഹൃത്തിനോട് ബന്ധം തുടരാന്‍ ഒട്ടും താല്‍പര്യമില്ലാതിരിക്കുകയും അതേസമയം അവരോട് ഇതിനെക്കുറിച്ച്‌ തുറന്നു സംസാരിക്കാന്‍ ഭയം തോന്നുകയും ചെയ്യുമ്ബോഴാണ് ഗോസ്റ്റിങ് രീതി പിന്തുടരുന്നത്. ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റുകളിലും മറ്റും ഒരുപാടു പേരെ പരിചയപ്പെടാന്‍ അവസരം കിട്ടുമ്ബോഴും ചിലര്‍ നിലവിലുള്ള പങ്കാളിയെ ഇത്തരത്തില്‍ അവഗണിക്കാറുണ്ട്.

ഇരകളെയും ഗോസ്റ്റിങ് ചെയ്യുന്നവരെയും ഇത് നല്ല രീതിയില്‍ ബാധിക്കും. ഒരു മുന്നറിയിപ്പും കൂടാതെ പങ്കാളി പെട്ടെന്നു വിട്ടുപോകുമ്ബോഴുള്ള വിഷാദത്തില്‍ നിന്ന് കരകയറാന്‍ ദിവസങ്ങളെടുക്കും. ഗോസ്റ്റിങ് ചെയ്യുന്നവര്‍ മറ്റുള്ളവരുമായി കാര്യങ്ങള്‍ കൃത്യമായി ആശയവിനിമയം ചെയ്യാന്‍ സാധിക്കാത്തവരായിരിക്കും. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ ദീര്‍ഘകാല ബന്ധങ്ങള്‍ കൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അവര്‍ സ്വീകരിക്കുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമായിരിക്കും ഗോസ്റ്റിങ്