96 എന്ന തന്റെ ആദ്യ സിനിമയിലൂടെ കുട്ടിജാനുവായി എത്തി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. നടി സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് ഇപ്പോഴുള്ളത്.ഗൗരി കിഷൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത് ഗ്ലാമർ ഫോട്ടോകളാണ്.
എന്നാൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതിനാൽ തന്നെ ചിത്രങ്ങൾക്കു നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇത് ഞങ്ങളുടെ ജാനു അല്ല, ഞങ്ങളുടെ ജാനു ഇങ്ങനെയല്ല, ഗൗരിയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല, ഇത് വേണ്ടിയിരുന്നില്ല അങ്ങനെ പോവുന്നു ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ. സിനിമയിൽ നാടൻ ലുക്കിൽ എത്തുന്ന ഗൗരിയെയാണ് ആരാധകർക്ക് ഏറെ ഇഷ്ടം
ഗൗരിയുടേതായി മലയാളത്തിൽ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത് . ലിറ്റിൽ മിസ് റാവുത്തർ,അനുരാഗം എന്നിവയാണ് പുതിയ സിനിമകൾ. ലിറ്റിൽ മിസ് റാവുത്തറിൽ ഷേർഷ ഷെരീഫ് ആണ് ഗൗരിയുടെ നായകൻ. നവാഗതനായ വിഷ്ണുദേവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷേർഷ ഷെരീഫാണ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഉയരം കുറഞ്ഞ പെൺകുട്ടിയും ഉയരമുള്ള ആണും തമ്മിലുള്ള പ്രണയകഥയാണ് ലിറ്റിൽ മിസ് റാവുത്തർ
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…