August 10, 2020, 1:35 AM
മലയാളം ന്യൂസ് പോർട്ടൽ
News

ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ സാധ്യത !! പുതിയ വിവരങ്ങൾ പുറത്ത് വിട്ട് സർക്കാർ

Bevq-app

ബെവ്‌ക്യു ആപ്പ് ഒഴിവാക്കാൻ സാധ്യത, ആപ്പിൽ  നിരവധി പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് പുതിയ തീരുമാനങ്ങൾ എടുക്കുവാൻ സർക്കാർ ഇന്ന് യോഗംവിളിച്ചു കൂട്ടും, ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം ചേരുക. സാങ്കേതിക പ്രശ്നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍. ടോക്കണ്‍ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെട്ടു.

മദ്യവില്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസിനും, ബീവറേജ് കോര്‍പറേഷനും ലഭിച്ചുകൊണ്ടിരുന്നത്. തുടര്‍ന്നും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ആപ്പ് ഒഴിവാക്കി മദ്യവില്‍പ്പന നടത്തുന്നതിനെക്കുറിച്ച്‌ എക്സൈസ് ആലോചിക്കുന്നത്. ആപ്പ് ഒഴിവാക്കി സാധാരണ രീതിയില്‍ മദ്യവില്പന ആരംഭിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ മദ്യം വാങ്ങാനെത്തുമെന്നും, ബാറുകളിലും, ബീവറേജസുകളിലും തിരക്ക് കൂടിയാലും തിരക്കൊഴിഞ്ഞ മറ്റ് ഔട്ട്ലെറ്റുകളിലേക്ക് പോകാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ഒടിപി ലഭിക്കാത്തതും,ടോക്കണുകള്‍, ലഭിക്കാത്തതും, സാധാരണക്കാര്‍ക്ക് ആപ്പ് ഉപയോഗിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും നിരവധി പ്രതിക്ഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബീവറേജ് ഔട്ലെറ്റുകളിലും, ബാറുകളിലും തിരക്കും വളരെ കുറവായിരുന്നു. ഇതൊക്കെയാണ് ആപ്പ് ഒഴിവാക്കാം എന്ന കാര്യം എക്സൈസ് ചിന്തിക്കുന്നത്. അന്തിമതീരുമാനം സര്‍ക്കാരിന്റേതായിരിക്കും

Related posts

ഉത്രയുടെ മുറി സന്ദർശിച്ച ശേഷം വാവ സുരേഷ് വീട്ടുകാരോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ !!

WebDesk4

പിണറായിയുടെ മകൾ വീണയും റിയാസും വിവാഹിതരായി

WebDesk4

ഈ ഒരു ചെറിയ കാര്യം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും നിങ്ങൾക്ക് ഉണ്ടാവുക …!!

WebDesk4

ഇങ്ങനെ പറഞ്ഞു പറ്റിക്കരുതായിരുന്നു !! ബെവ്‌കോ ആപ്പ് ശെരിക്കും ആപ്പായി, പരിതാപ അവസ്ഥയിൽ മദ്യ ഉപഭോക്താക്കൾ

WebDesk4

ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം, കുറ്റസമ്മതമൊഴി നടത്തി സൂരജ് !!

WebDesk4

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

WebDesk4

96 പവനും, ഒരു ബലേനോ കാറും കൊടുത്ത് മകളെ കെട്ടിച്ചു !! തിരികെ കിട്ടിയത് മകളുടെ മൃതദേഹം, ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിര്‍ത്തുമോ?

WebDesk4

വിവാഹത്തലേന്ന് യുവതിയുമായി കടന്ന് കാമുകൻ

WebDesk4

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

WebDesk4

ക്യാന്സറിനെ അതിജീവിച്ച ഒന്നര വയസ്സുകാരി! അൻവിതയുടെ പോരാട്ട കഥ

WebDesk4

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

Webadmin

ഷഹലയുടെ മരണത്തിൽ ജില്ലയിൽ വൻ പ്രതിഷേധം, ഷെഹ്‌ലയുടെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

WebDesk4
Don`t copy text!