23 വയസ്സിൽ ഭാര്യയുടെ വേഷം ചെയ്താൽ പിന്നെന്റെ പ്രായത്തിനു പറ്റിയവേഷം കിട്ടുമോ എന്ന് ഭയമായിരുന്നു - ഗ്രേസ് ആന്റണി - മലയാളം ന്യൂസ് പോർട്ടൽ
Film News

23 വയസ്സിൽ ഭാര്യയുടെ വേഷം ചെയ്താൽ പിന്നെന്റെ പ്രായത്തിനു പറ്റിയവേഷം കിട്ടുമോ എന്ന് ഭയമായിരുന്നു – ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈട്സിലെ സിമിയെ എല്ലാവർക്കും വളരെ ഇഷ്ടമാണ്, ഏറെ പ്രേക്ഷക പ്രീതിനേടിയ ഗ്രേസ് ആന്റണിയുടെ കഥാപാത്രം ആയിരുന്നു അത്, കുമ്പളങ്ങി നൈറ്സ് എന്ന സിനിമയിൽ കൂടിയാണ് ഗ്രേസ് ആന്റണി അഭിനയത്തിലേക്ക് ചുവടു വെച്ചത്, എങ്കിലും താരത്തിനെ ഏറെ ശ്രദ്ധിക്കപ്പെട്ടത്  കുമ്പളങ്ങി നൈറ്റിസിൽ കൂടിയാണ്, അടുത്തിടെ ഒടിടി റിലീസായ ഒരു ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ നായികയായും ഗ്രേസ് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്.

പുതിയ കാലത്തിലെ ഭാര്യയായിട്ടാണ് ഗ്രേസ് കുമ്പളങ്ങി നൈറ്റിസിൽ എത്തിയത്, അനാവശ്യമായി ഒച്ചയെടുത്ത ഭര്‍ത്താവിനെ ഒറ്റയടിക്ക് വായടപ്പിച്ച  സിമിയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു, കുമ്പളങ്ങി നൈറ്റിസിന് ശേഷം ഗ്രേസ് ഭാര്യ വേഷത്തിൽ എത്തിയ സിനിമയാണ് ഹലാൽ ലവ് സ്റ്റോറി, മികച്ച പ്രതികരണമാണ് ചിത്രത്തിനും ലഭിക്കുന്നത്.

സിമിയ്ക്ക് പിന്നാലെ സുഹറയെയും അതി ഗംഭീരമാക്കിയിരിക്കുകയാണ് ഗ്രേസ് ആന്റണി. സുഹറയുടെ ഭാഷയുടെ രീതികളുമൊക്കെ പഠിക്കുകന്നത് വല്യ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഗ്രേസ് പറയുന്നത്. ഇപ്പോൾ തനിക്ക് ലഭിച്ച വേഷങ്ങളെ കുറിച്ച് പറയുകയാണ് താരം, ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞത്

ഗ്രേസിന്റെ വാക്കുകൾ ഇങ്ങനെ, കരയുവാണെങ്കില്‍ കരഞ്ഞും, ചിരിക്കുവാണെങ്കില്‍ ചിരിച്ചും അഭിനയിക്കാനാണ് എനിക്കിഷ്ടം. 23 വയസ്സേ ഉള്ളൂ, ഇപ്പോഴേ ഭാര്യ റോള്‍ ചെയ്താല്‍ എന്റെ പ്രായത്തിന് ചേരുന്ന റോള് കിട്ടാതിരിക്കുമോ എന്നൊക്കെ ആദ്യം ആലോചിച്ചു.

പക്ഷേ, ക്യാരക്ടര്‍ ചെയ്തു തുടങ്ങി, ആ കഥാപാത്രത്തിന് എത്രമാത്രം പെര്‍ഫോം ചെയ്യാനുള്ള സ്പേസുണ്ടെന്ന് മനസിലാക്കുമ്ബോള്‍ ഈ പേടിയെല്ലാം പോകും. അതുകൊണ്ട് ഇനിയാണെങ്കിലും ഇത്തരം നല്ല റോളുകള്‍ വന്നാല്‍ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നും ഗ്രേസ് പറയുന്നു

Trending

To Top
Don`t copy text!