ദീപ്ത ഇനി ചേച്ചിയമ്മ!! വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച് ഗിന്നസ് പക്രു!!!

നടന്‍ ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. മകള്‍ ചേച്ചിയമ്മയായെന്നാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു പങ്കുവച്ചത്. കുടുംബത്തിലേക്ക് എത്തിയ കുഞ്ഞതിഥിയ്‌ക്കൊപ്പുള്ള ചിത്രവും താരം പങ്കുവെച്ചു.

മകള്‍ ദീപ്ത കുഞ്ഞനുജത്തിയെ കൈകളിലെടുത്തിട്ടുള്ള ചിത്രമാണ് പക്രു പങ്കുവച്ചത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ രാധാമണിയ്ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

2006 മാര്‍ച്ചിലാണ് ഗിന്നസ് പക്രുവും ഗായത്രിയും വിവാഹിതരായത്. ഇരുവരുടെയും അത്ഭുതദ്വീപ് സിനിമയിലൂടെ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത് ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഒരു ഗിന്നസ് റെക്കോര്‍ഡും താരം നേടിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ തങ്ങള്‍ക്കൊരു മകളുണ്ടായി. ഞങ്ങള്‍ രണ്ടാള്‍ക്കും വല്യ സന്തോഷം കൂടിയായിരുന്നു. ജനിച്ച് 15 ദിവസം കഴിഞ്ഞ് അവളെ നഷ്ടപ്പെട്ടെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.

Previous articleഷാരൂഖ് ഹിറ്റ് ചിത്രം ‘പഠാന്‍’ ഇന്ന് അര്‍ധ രാത്രി മുതല്‍ ഒടിടിയിലേക്ക്
Next article‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തില്‍ വിജയ് യേശുദാസുമെത്തുന്നു