“മമ്മൂക്കയെ മിമിക്രിക്കാരന്‍ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു” മമ്മൂട്ടിയെ കുറിച്ച് ഗിന്നസ് പക്രുവിന്റെ വാക്കുകള്‍…

പൊക്കമില്ലായ്മ എന്ന തന്റെ പരിമിതകള്‍ക്കിടയിലും സിനിമാ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. ഇദ്ദേഹത്തിന്റെ ശരിക്കും പേര് അജയ് കുമാര്‍ എന്നാണ്, സിനിമയിലെത്തിയതോടെ ആ പേര് ഉണ്ടപക്രു എന്നായി. പിന്നീട്,…

പൊക്കമില്ലായ്മ എന്ന തന്റെ പരിമിതകള്‍ക്കിടയിലും സിനിമാ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. ഇദ്ദേഹത്തിന്റെ ശരിക്കും പേര് അജയ് കുമാര്‍ എന്നാണ്, സിനിമയിലെത്തിയതോടെ ആ പേര് ഉണ്ടപക്രു എന്നായി. പിന്നീട്, ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയതോടെ ഗിന്നസ് പക്രു എന്ന പേരിലായി താരം അറിയപ്പെടുന്നത്. മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും പക്രുവിനെത്തേടിയെത്തി. ഇപ്പോഴിതാ തന്റെ സമൂഹമാധ്യമത്തില്‍ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. അമ്മ’ തിരഞ്ഞെടുപ്പിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് നടന്‍ ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ”മമ്മൂക്കയുടെ സെല്‍ഫി”

എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പക്രു പങ്കുവെച്ചിരിക്കുന്നത്. കൂടെ മമ്മൂട്ടി എടുത്ത അബു സലീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ”അബൂക്കയുടെ ഒറ്റക്കാലിലിരുന്ന് ഒറ്റ പോസ്!… ഫോട്ടോ ക്ലിക്കിയത് മെഗാസ്റ്റാര്‍ മമ്മൂക്ക” എന്നാണ് താരം കുറിച്ചിരിക്കുന്നത്. കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട ആവേശത്തിലായിരുന്നു അദ്ദേഹം. ഒരു കടുത്ത ആരാധകന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതുപോലെയാണ് പക്രുവിന്റെ പോസ്റ്റ് തോന്നിപ്പിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഈ സമയത്ത് മമ്മൂക്കയോടൊപ്പം സിനിമ ചെയ്തിട്ട് കുറെ നാളായി എന്നും താരം ഒരു പരിഭവത്തോടെ പറഞ്ഞുവെയ്ക്കുന്നു. താന്‍ പോസ്റ്റ് ചെയ്യുന്ന മകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണാറുണ്ട് എന്ന് മമ്മൂക്ക പറഞ്ഞതായി ഗിന്നസ് പക്രു കുറിയ്ക്കുന്നു. കുറേ നാളുകള്‍ക്ക് ശേഷം എല്ലാവരേയും ഒന്നുകൂടി കാണാനായി. മാത്രമല്ല അദ്ദേഹത്തോടൊപ്പമുള്ള ഒരു ഓര്‍മ്മയും താരം പങ്കുവെയ്ക്കുകയാണ്. മുന്‍പ് ഒരിക്കല്‍ ദുബായില്‍ ഒരു പരിപാടിയുടെ ഇടയില്‍ പ്രതീക്ഷിക്കാതെ അദ്ദേഹം വിളിച്ചിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റാണ് വിളിക്കുന്നതെന്നാണ് കരുതിയത്. ശരിക്കും മമ്മൂക്ക ആണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത് എന്നും പക്രു ഓര്‍ത്തെടുക്കുന്നു.