പല തവണ അദ്ദേഹത്തോട് ഈ കഥാപാത്രം എന്തിന് എനിക്ക് നല്‍കിയെന്ന് ചോദിച്ചിട്ടുണ്ട്! ‘ഷിബു’വിനെ കുറിച്ച് ഗുരു സോമസുന്ദരം

മിന്നല്‍ മുരളിയിലെ വില്ലന്‍ കഥാപാത്രമായി എത്തിയ ഗുരു സോമസുന്ദരം പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ഈ ഒരു കഥാപാത്രത്തിലൂടെ തന്നെ പ്രശസ്തനായി മാറിയ അദ്ദേഹം മലയാളത്തില്‍ മറ്റ് സിനിമകളിലും സജീവമായി തുടരുകയാണ്. ഇപ്പോഴിതാ മലയാളത്തിലെ…

മിന്നല്‍ മുരളിയിലെ വില്ലന്‍ കഥാപാത്രമായി എത്തിയ ഗുരു സോമസുന്ദരം പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ഈ ഒരു കഥാപാത്രത്തിലൂടെ തന്നെ പ്രശസ്തനായി മാറിയ അദ്ദേഹം മലയാളത്തില്‍ മറ്റ് സിനിമകളിലും സജീവമായി തുടരുകയാണ്. ഇപ്പോഴിതാ മലയാളത്തിലെ തന്റെ ആദ്യ സിനിമയേയും കഥാപാത്രത്തേയും കുറിച്ച് താരം വീണ്ടും പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് വീണ്ടും സംസാരിച്ചത്.

സംവിധായകന്‍ ബേസില്‍ ജോസഫ് ഷിബുവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി എന്നാണ് അഭിമുഖത്തില്‍ വെച്ച് അദ്ദേഹം പറയുന്നത്. എന്തുകൊണ്ട് ഷിബുവായി ഞാന്‍ എന്ന് പലപ്പോഴും ബേസിലിനോട് ചോദിച്ചിട്ടുണ്ട് എന്നാണ് ഗുരു സോമസുന്ദരം പറയുന്നത്. അപ്പോള്‍ ബേസില്‍ പറഞ്ഞ മറുപടിയും ഗുരു സോമസുന്ദരം പങ്കുവെയ്ക്കുന്നു. ഞങ്ങള്‍ക്ക് നല്ലൊരു നടന്‍ വേണമായിരുന്നു എന്നും മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത മുഖമാകുമ്പോള്‍ ആ കഥാപാത്രം രസകരമാകുമെന്നും ബേസില്‍ തന്നോട് പറഞ്ഞതായാണ് ഗുരു സോമസുന്ദരം പറയുന്നത്.

പശ്ചാത്തല സംഗീതം വെച്ചുകൊണ്ടാണ് തന്നോട് ബേസില്‍ കഥ പറഞ്ഞത് എന്നാണ് ഗുരു സോമസുന്ദരം ആ നിമിഷം ഓര്‍ത്തെടുത്ത് പറയുന്നത്. ആ ബിജിഎം ഇട്ടുകൊണ്ട് ബേസില്‍ നമ്മളെ ആ കഥയിലേക്ക് കൊണ്ടുപോകും എന്നും മറ്റാരും അങ്ങനെ കഥ പറയില്ലെന്നും ഗുരു സോമസുന്ദരം പറയുന്നു.

അതേസമയം, ബറോസ് എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ ഗുരു സോമസുന്ദരം എത്തുന്നുണ്ട്. ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ആണ് എത്തുക എന്നാണ് താരം അറിയിച്ചിരിക്കുന്നത്.