‘എനിക്ക് വില്ലനാവാനാണ് ഇഷ്ടം, അതിനൊരു കാരണമുണ്ട്’; ഗുരു സോമസുന്ദരം

ബേസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ മിന്നല്‍ മുരളി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗുരു സോമസുന്ദരം. അദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയായിരുന്നു അതിന് കാരണം. ഈ ചിത്രത്തില്‍ ഷിബു എന്ന വില്ലന്‍…

ബേസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ മിന്നല്‍ മുരളി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗുരു സോമസുന്ദരം. അദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയായിരുന്നു അതിന് കാരണം. ഈ ചിത്രത്തില്‍ ഷിബു എന്ന വില്ലന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഷിബു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വില്ലന്‍ കഥാപാത്രമായി മാറുകയും ചെയ്തു. ഇപ്പോഴിതാ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലെ ത്രില്ലിനെ കുറിച്ച് സംസാരിക്കുകയാണ് ഗരു സോമസുന്ദരം. എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് വില്ലനാവാനാണ് ഇഷ്ടമെന്ന് അദ്ദേഹം തമാശ രൂപേണ പറയുന്നു. മിന്നല്‍ മുരളിയുടെ കഥ കേട്ടപ്പോള്‍ വേറൊരു സിനിമയും കമ്മിറ്റ് ചെയ്യാതെ രണ്ടുവര്‍ഷം അതിന് വേണ്ടി തയ്യാറെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് വില്ലനാവാനാണ് ഇഷ്ടം. ഞാന്‍ ഹീറോ ആയിട്ടും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ഹീറോ ആവുന്നവര്‍ ഒന്നും ചെയ്യാതിരിക്കുന്നത് കണ്ടിട്ടുണ്ട്. ചില പിരീയഡില്‍ അവര്‍ക്ക് സൊസൈറ്റിയെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത പോലെ തോന്നും. ഞാന്‍ കണ്ട പല സിനിമകളിലെയും വില്ലന്‍ കഥാപാത്രം കാണുമ്പോള്‍ എനിക്ക് ഒരു അടുപ്പം തോന്നും’ എന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്.

വില്ലന്‍ വേഷങ്ങളില്‍ ഒരുപാട് വെറൈറ്റിയുണ്ടെന്നും എല്ലാ വില്ലന്മാരും ഹീറോകളെ കൊല്ലാന്‍ നടക്കുന്നവരല്ല. അവര്‍ ഹീറോക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഹീറോക്ക് വെല്ലുവിളികള്‍ കൊടുക്കുമ്പോഴേ ഹീറോയിസം കാണിക്കാന്‍ പറ്റുകയുള്ളൂ എന്നുമാണ് ഗുരു സോമസുന്ദരം പറഞ്ഞത്.

ബേസില്‍ വന്ന് മിന്നല്‍ മുരളിയുടെ കഥ പറഞ്ഞപ്പോള്‍ എനിക്ക് നല്ല സന്തോഷമായി. നിങ്ങളാണ് ഈ സിനിമയിലെ സൂപ്പര്‍ വില്ലനെന്ന് ബേസില്‍ പറഞ്ഞു. സിനിമയുടെ കഥ കേട്ടതും താന്‍ ഓക്കേ പറഞ്ഞെന്നും വേറൊരു സിനിമയും കമ്മിറ്റ് ചെയ്യാതെ രണ്ടുവര്‍ഷം അതിന് വേണ്ടി തയ്യാറെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.