അച്ഛൻ, അമ്മ, പെങ്ങൾ മുതല്‍ മാമനും മാമിയും വല്യച്ഛനും വരെ; സിനിമകളിൽ ‘ഫാമിലി’ എവിടെയെന്ന ചോദ്യത്തിന് ഇതാ ഉത്തരം

‘ഗുരുവായൂരമ്പല നടയിലി’ൻ്റെ ഓൾ സ്റ്റാർ പോസ്റ്റർ പോലെ താരങ്ങളാൽ സമ്പൂർണ്ണമായ ഒരു റിച്ച് സിനിമ പോസ്റ്റർ ഈ ഇടക്കാലത്തൊന്നും മലയാള സിനിമയിൽ വന്നിട്ടില്ല. പൃഥ്വിരാജും ബേസിലും പൂണ്ട് വിളയാടിയ സിനിമയിൽ പക്ഷെ മലയാള സിനിമയിൽ ഇടക്കാലത്ത് അന്യം നിന്നു പോയ അച്ഛൻ, അമ്മ, പെങ്ങൾ, സഹോദരൻ,മാമൻ, മാമി, വല്യച്ഛൻ, വല്ല്യമ്മ തുടങ്ങി ബന്ധുക്കളും കുടുംബക്കാരും ഒത്തുചേർന്നൊരു സിനിമ കൂടി ആയി മാറി.

ഈ കാലഘട്ടത്തിലെ മലയാള സിനിമകളിലെ ബന്ധു ബലത്തിൻ്റെ മിസ്സിംഗിനെ കുറിച്ച് കുറച്ചു കാലങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും വിമർശനം നേരിട്ടിരുന്നു. എന്നാൽ, ആ കുറവ് ‘ഗുരുവായൂരമ്പല നടയിൽ’ നികത്തി എന്നാണ് പ്രേക്ഷക പക്ഷം. ഒരു ഫാമിലി കോമഡി എന്റർടെയിനർ ആയി ഈ സമയം കൊണ്ട് കാണികൾ ഏറ്റെടുത്ത ‘ഗുരുവായൂരമ്പല നടയിൽ’ ജഗദീഷ്, ബൈജു, പി. പി കുഞ്ഞികൃഷ്ണൻ എന്നിങ്ങനെ തുടങ്ങുന്ന അനുഗ്രഹീത സഹതാരങ്ങളുടെ എണ്ണം സിനിമയിൽ ചില്ലറയൊന്നുമല്ല.

ബേസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വിവാഹ ഒരുക്കത്തിനിടയിൽ കാണുന്ന അമ്മാവന്മാർ പോലും ചെറിയ സീനിൽ വന്ന് തിയേറ്ററിൽ ചിരി പടർത്തി പോകുകയാണ്. കുടുംബങ്ങളെ തിയേറ്ററിലേക്ക് കൊണ്ട് വരാൻ ആനന്ദനും വിനുവും കുടുംബസമേതം കൈകോർത്തപ്പോൾ ആദ്യ ദിവസം തന്നെ തിയേറ്ററിൽ കോടികൾ കിലുങ്ങി. അനശ്വരയും നിഖിലയും അവരുടെ ഭാഗങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തപ്പോൾ ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആണ് പിറന്നത്.

‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Ajay

Recent Posts

കുറേ സംസാരിക്കാനുണ്ട്; ഹേറ്റേഴ്‌സിനെ കൊണ്ടുവരെ  ഡിസർവിങ്ങെന്ന് പറയിപ്പിച്ച വിന്നറാണ് ജാസ്മിൻ

25 മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ സിക്സില് പല സമയത്തായി എത്തിയത്. അതില്‍ നിന്നും പ്രേക്ഷകരുടെ പ്രിയം ഏറ്റവും…

3 hours ago

ഗബ്രിയുടെയും ജാസ്മിന്റെയും നോട്ടത്തിൽ പ്രണയമുള്ളതായി തോന്നി : ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലൂടെ ജാസ്മിൻ ജാഫറിപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും ബ്യൂട്ടി…

4 hours ago

വോട്ടിങ്ങിൽ ജിന്റോ 6 ആഴ്ചയിൽ ഒന്നാമത് ; ജാസ്മിൻ എങ്ങുമില്ല

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ജനപ്രീയമായ പരിപാടികളിൽ ഒന്നാണ്  ബിഗ് ബോസ് . ഏറ്റവും ചർച്ച ചെയ്യപ്പെടാറുള്ളതും ഇതേ ഷോ…

4 hours ago

പോകുന്നെങ്കിൽ പോകട്ടെ ഒരു ഘട്ടത്തിൽ തിരിച്ചു വരും; ലക്ഷ്മി പറയുന്നു  , മകൾ ഐശ്വര്യയ്ക്കും സംഭവിച്ചത് ഇത് തന്നെ

ഒരു കാലത്തു സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി, അമ്മ ലക്ഷ്മിയുടെ അതേ പാത പിന്തുടർന്നു സിനിമയിലെത്തിയ നടിയാണ് മകൾ…

5 hours ago

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം;മണ്ടന്‍ ടാഗ് ലഭിച്ചപ്പോള്‍ തന്നെ കപ്പെടുക്കുമെന്ന് തീരുമാനിച്ചിരുന്നു; ജിന്റോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ടൈറ്റിൽ വിന്നറാണ് ജിന്റോ. ഈ അസുലഭ നേട്ടം സമർപ്പിക്കുന്നത് ഏത് ഘട്ടത്തിലും…

5 hours ago

ഷെയ് നിനെ  കാണുമ്പോൾ തനിക്ക് പഴയ മോഹൻലാലിനെ ഓർമ്മ വരും; സാന്ദ്ര തോമസ്

ഷെയിൻ നിഗം അഭിനയിച്ച പുതിയ ചിത്രമാണ് 'ലിറ്റിൽ ഹാർട്ട്', ഇപ്പോൾ ചിത്രത്തിലെ ഷെയിനിന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവും,…

6 hours ago