വാക്ക് പാലിച്ച് ഹന്‍സിക!! പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്കും വിവാഹസദ്യ നല്‍കി താരം

കോടികള്‍ പൊടി പൊടിച്ചുള്ള ആഢംബര വിവാഹങ്ങളില്‍ മാതൃകയായി നടി ഹന്‍സിക മോട്വാനി. കഴിഞ്ഞ ദിവസമാണ് ഹന്‍സികയുടെയും സൊഹൈലിന്റെയും പ്രണയം സഫലമായത്. ആഘോഷപൂര്‍വം വിവാഹം ജയ്പൂരിലാണ് നടന്നത്. ബിസിനസ്‌കാരനാണ് സൊഹൈല്‍ കത്യൂര്യ. സിന്ധി ആചാര പ്രകാരമായിരുന്നു…

കോടികള്‍ പൊടി പൊടിച്ചുള്ള ആഢംബര വിവാഹങ്ങളില്‍ മാതൃകയായി നടി ഹന്‍സിക മോട്വാനി. കഴിഞ്ഞ ദിവസമാണ് ഹന്‍സികയുടെയും സൊഹൈലിന്റെയും പ്രണയം സഫലമായത്. ആഘോഷപൂര്‍വം വിവാഹം ജയ്പൂരിലാണ് നടന്നത്. ബിസിനസ്‌കാരനാണ് സൊഹൈല്‍ കത്യൂര്യ. സിന്ധി ആചാര പ്രകാരമായിരുന്നു വിവാഹം.

തന്റെ വിവാഹത്തിന് സെലിബ്രിറ്റികളെ മാത്രമല്ല താരം ക്ഷണിച്ചത്, മറിച്ച് പാവപ്പെട്ട വീട്ടിലെ കുട്ടികളെയും താരം ക്ഷണിച്ചിരുന്നു. അവര്‍ക്കുള്ള വസ്ത്രങ്ങളും താരം എത്തിച്ചിരുന്നു. ആ നന്മയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹത്തിന് ക്ഷണിച്ച് സല്‍ക്കരിച്ചിരിക്കുകയാണ് താരം. മാത്രമല്ല കുട്ടികള്‍ക്കൊപ്പം ഹന്‍സിക ഫോട്ടോ എടുക്കുകയും ചെയ്തു. റോബിന്‍ ഹുഡ് ഫാമിലി എന്ന സന്നദ്ധ സംഘടനയാണ് ഹന്‍സികയുടെ നന്മയെ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്.

റോബിന്‍ ഹുഡ് ഫാമിലി സന്നദ്ധ സംഘടന വിഐപി പരിപാടികളില്‍ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യാറുണ്ട്. അതിന് ശേഷമാണ് എക്സ്റ്റന്റഡ് ഗസ്റ്റ് ലിസ്റ്റ് എന്ന ക്യാമ്പയിനും ഇവര്‍ തുടങ്ങിയത്. ഇവരുടെ ആദ്യ ശ്രമത്തിന് തന്നെ നല്ല പിന്തുണയാണ് ഹന്‍സിക നല്‍കിയത്.

വിവാഹ സത്കാരത്തില്‍ അധികം വരുന്ന ഭക്ഷണം ശേഖരിക്കാനാണ് സംഘടന ഹന്‍സികയെ സമീപിച്ചത്. ഇതിന് സമ്മതമറിയിക്കുക മാത്രമായിരുന്നില്ല ഹന്‍സിക ചെയ്തത്, പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹ സല്‍ക്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹന്‍സികയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.