ഞങ്ങൾക്ക്  ഒരു കുഞ്ഞുവാവ എത്തി  സന്തോഷ വാർത്തയുമായി റെബേക്ക

കുടുംബ പ്രേഷകരുടെ പ്രിയ നടിയാണ് റെബേക്ക സന്തോഷ്, കഴിഞ്ഞ വര്ഷം ആയിരുന്നു റെബേക്കയുടയും, ശ്രീജിത്തിന്റെയും വിവാഹ൦ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ നടി ഒരു സന്തോഷ വാർത്തയുമായി എത്തുകയാണ്. തന്റെ കുടുംബത്തിലേക്ക് ഒരു പെൺ കുഞ്ഞു എത്തിയിരിക്കുകയാണ്, തന്റെ സഹോദരി ഗീതു ഒരമ്മ ആയിരിക്കുകയാണ്. ഈ സന്തോഷ വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

 

തന്റെ സഹോദരിയുട കുഞ്ഞു എന്ന് പറഞ്ഞാൽ തനിക്കും സ്വന്തമായ  ഒരു കുഞ്ഞവാവ തന്നെയാണ്, ഇപ്പോൾ തന്റെ അമ്മയുമൊത്തു ,കുഞ്ഞുമായി നിൽക്കുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്. ഗീതുവിനും അലനും ഒരു പെൺകുട്ടി ആണ് ജനിച്ചിരിക്കുന്നത്. താരം പങ്കുവെച്ച ഈ പോസ്റ്റിനു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്. റെബേക്കയുടെ ആദ്യ കുഞ്ഞു തന്നെയാണ് ഇതെന്നും ആരാധകർ പറയുന്നു.

നിരവധി സീരിയലുകളിലും നടി റബേക്ക അഭിനയിച്ചിട്ടുണ്ടെങ്കിലും കസ്തൂരി മാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥപാത്രം ആയിരുന്നു തന്റെ ഉയർച്ചക്ക് കാരണെമന്ന് താരം മുൻപും പറഞ്ഞിട്ടുണ്ട്, ഇപോൾ താരം തന്റെ സഹോദരിയുടെ ഈ വിശേഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്,

Suji