മലയാളം ന്യൂസ് പോർട്ടൽ
Film News

തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ തുറന്ന്കാട്ടി ഖുശ്ബു…!!

തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ തുറന്നു കാട്ടി ഖുശ്‌ബു, താൻ അന്യമതത്തിൽ പെട്ട ആളായതിനാൽ താൻ പീഡിപ്പിക്ക പെടേണ്ട ആൾ ആണെന്നാണ് അയാൾ തന്നോട് പറഞ്ഞത് എന്ന് ഖുശ്‌ബു പറയുന്നു. ഫോണിൽ കൂടിയാണ് അയാൾ തനിക്ക് സന്ദേശം അയച്ചത് എന്ന് ഖുശ്‌ബു വെളിപ്പെടുത്തുന്നു, കൊല്‍ക്കത്തയിലെ ഒരു നമ്ബറില്‍ നിന്നുമാണ് തനിക്ക് കോളുകള്‍ വന്നിരുന്നതെന്നും കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തണമെന്നും ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കി.

ഖുശ്‌ബു തന്റെ ട്വീറ്റിൽ പറഞ്ഞത് ഇങ്ങനെയാണ് ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?’ എന്നെ പോലെ ഇനി ആർക്കും അവൻ ഇങ്ങനെ സന്ദേശം അയക്കരുത്, അതിനു വേണ്ടിയാണു താൻ രംഗത്ത് ഇറങ്ങിയത്. അയാളെ എത്രയും വേഗം കണ്ടുപിടിക്കാൻ വേണ്ടിയാണു ഞാൻ സോഷ്യൽ മീഡിയയിലും പങ്കുവെച്ചത് എന്ന് താരം പറയുന്നു.

Related posts

സൗന്ദര്യ റാണിമാർ ഒന്നിച്ചപ്പോൾ, വൈറലായി ചിത്രങ്ങൾ!

WebDesk4