നായകടിച്ച് കുട്ടിമറിച്ച സംഭവത്തിൽ ഇടതുപക്ഷത്തെ പരിഹസിച്ച് ഹരീഷ് പേരടി !!

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. നാടക…

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. നാടക രംഗത്ത് കൂടി കടന്നുവന്ന താരം ഇപ്പോൾ അന്യഭാഷകളിലും തിളങ്ങുകയാണ്, ഇപ്പോൾ നായകടിച്ച് കുട്ടിമറിച്ച സംഭവത്തിൽ ഇടതുപക്ഷത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. കാറിൽ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല…നടന്നുപോകുന്നവരെയും ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവരെയും വിശന്ന് വലഞ്ഞ നായിക്കൾ കടിച്ചിരിക്കും…

അതാണ് കേരളത്തിന്റെ അവസ്ഥ..അമേരിക്കയിൽ ചികിൽസിക്കാൻ പോവാൻ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ,ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു തബ്രാക്കൻമാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നത്…ആരോഗ്യമന്ത്രി ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുക…അവർക്ക് വീണ്ടും വാർത്ത വായിക്കാൻ പോവാനുള്ള യോഗ്യതപോലും ഇല്ലാതാവുന്നു…ഇടതുപക്ഷമേ നാണക്കേട്. എന്നാണ് താരം പറയുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു പ്രതികരണം.