ഈ നാടകക്കാരന് ഇതില്‍ കൂടുതല്‍ എന്താണ് ലഭിക്കാനുള്ളത്! സന്തോഷം പങ്കിട്ട് ഹരീഷ് പേരടി

അമ്മയിലെ രാജിയുടെ കാര്യത്തില്‍ തീരുമാനം ആയതോടെ ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. എം.ടി.സാറിന്റെയും പി.എന്‍ മേനോന്‍സാറിന്റെയും ഓളവും തീരവും വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയന്‍ സാര്‍ പുനര്‍നിര്‍മ്മിക്കുകയാണ്. സിനിമയില്‍…

അമ്മയിലെ രാജിയുടെ കാര്യത്തില്‍ തീരുമാനം ആയതോടെ ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. എം.ടി.സാറിന്റെയും പി.എന്‍ മേനോന്‍സാറിന്റെയും ഓളവും തീരവും വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയന്‍ സാര്‍ പുനര്‍നിര്‍മ്മിക്കുകയാണ്. സിനിമയില്‍ മധുവിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍, ജോസ് പ്രകാശ് ചെയ്ത വേഷത്തില്‍ താന്‍ എത്തുന്ന വിവരമാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ തന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടായി അറിയിക്കുന്നത്.

ജോസ് പ്രകാശ്‌സാര്‍ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് ‘പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല.. എന്നാണ് ഹരീഷ് പേരടി കുറിയ്ക്കുന്നത്. .ഇത്തരം ബഹുമതികള്‍ കിട്ടുമ്പോള്‍ എങ്ങിനെ ഉറങ്ങുമെന്നും അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ വേഷം അവതരിപ്പിക്കുന്നതിന് മുന്‍പ് കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാന്‍ ചില ആത്മിയ സഞ്ചാരങ്ങള്‍ കൂടി വേണം എന്ന് മനസ്സിലാക്കിക്കൊണ്ട് ജോസ് പ്രകാശിന്റെ കല്ലറക്കുമുന്നിലും ഹരഷ് പേരടി എത്തി.

ഇതിന്റെ ഫോട്ടോകളും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ജോസ് പ്രകാശിന്റെ മകന്‍ രാജനേയും കൂട്ടിയാണ് അദ്ദേഹം അവിടേക്ക് എത്തിയത്. പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുവാദവും അനുഗ്രഹം വാങ്ങിയ ശേഷം നേരെ എംടി സാറിനെ കാണാന്‍ പോയ വിശേഷവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. അധികം സംസാരിക്കാത്ത എം.ടി സാര്‍ ഇന്ന്

തന്നോട് പതിവില്‍ കവിഞ്ഞ് സംസാരിച്ചു എന്നും അത് വിവരിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു എന്നും ഹരീഷ് പേരടി പറയുന്നു. ഒരു നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം കിട്ടാനില്ല എന്നും അദ്ദേഹം കുറിയ്ക്കുന്നു. മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അടക്കം നിരവധിപ്പേരാണ് ഹരീഷ് പേരടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.