‘അമ്മ’യിലെ രാജി എന്റെ നിലപാടായിരുന്നു! അത് ശരിയെന്ന് തെളിഞ്ഞു..! – ഹരീഷ് പേരടി

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചതിനെ കുറിച്ച് നടന്‍ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ രാജി ശരിയായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞതായാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ രാജി ഒരിക്കലും വ്യക്തിപരമായ സംഭവത്തില്‍ നിന്ന് വന്ന തീരുമാനം അല്ലെന്നും അത് തന്റെ നിലപാട് ആണെന്നും ഹരീഷ് പേരടി പ്രതികരിച്ചു, യുവ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ വിജയ് ബാബുവിനെ യോഗത്തില്‍ പങ്കെടുപ്പിച്ചത് ശരിയായില്ല എന്നാണ് ഹരീഷ് പേരടി ഉറപ്പിച്ച് പറയുന്നത്.

മാത്രമല്ല, അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന, അക്രമികളെ സംരക്ഷിക്കുന്ന സംഘടനയായ അമ്മയില്‍ നിന്ന് താന്‍ രാജി വെയ്ക്കുന്നു എന്ന് കാണിച്ചാണ് ഹരീഷ് പേരടി നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. രാജി താന്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചതായും.. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം തന്റെ രാജി സംഘടന സ്വീകരിച്ചതായും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ രാജി ശരിയായ തീരുമാനം ആയിരുന്നു എന്ന് പറയുകയാണ് ഹരീഷ് പേരടി. അതേസമയം, അമ്മ എന്ന താര സംഘടന ഒരു ക്ലബ്ബ് ആണെന്ന് പരാമര്‍ശിച്ച ഇടവേള ബാബുവിന് എതിരെയും ഹരീഷ് പേരടി പ്രതികരിച്ചിട്ടുണ്ട്. സംഘടന ഒരു ക്ലബ്ബ് ആണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയ് ബാബുവിന് നേരെയുള്ള അമ്മയുടെ നിലപാട് മാറ്റിയാല്‍ രാജി പിന്‍വലിക്കാം എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്. കോടതി തീരുമാനത്തിന് അനുസരിച്ച് അമ്മ പ്രവര്‍ത്തിക്കുമെന്ന് ഇടവേള ബാബുവും പ്രതികരിച്ചിരുന്നു. സംഘടന നിലപാട് മാറ്റിയാല്‍ രാജി പിന്‍വലിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കേണ്ട കാര്യമാണെന്ന് ഹരീഷ് പേരടിയും പ്രതികരിക്കുന്നു.

Previous article‘അത് തെളിയിച്ചാല്‍ ഞാന്‍ പകുതി മീശ വടിക്കും’; അമ്മ അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍
Next articleമുംബൈ പോലീസ് തമിഴില്‍ വന്നാല്‍ ആര്? ആ സൂപ്പര്‍ താരത്തിന്റെ പേരു പറഞ്ഞ് പൃഥ്വിരാജ്