ഒന്ന് സഹകരിക്ക് !! കേരളം രക്ഷപ്പെടട്ടെ മക്കളേ…- ഹരീഷ് പേരടി

നാടക രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടന്‍ ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ച് ബോധവാനും അവയോടെല്ലാം പ്രതികരിക്കുകയും അനീതിയ്ക്ക് എതിരെ ശബ്ദദം ഉയര്‍ത്തുകയും…

നാടക രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടന്‍ ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ച് ബോധവാനും അവയോടെല്ലാം പ്രതികരിക്കുകയും അനീതിയ്ക്ക് എതിരെ ശബ്ദദം ഉയര്‍ത്തുകയും ചെയ്യാറുണ്ട് അദ്ദേഹം. അത്തരത്തില്‍ താരത്തിന്റെ പുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാണ് ഇപ്പോള്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…ഞാനിപ്പോള്‍ കാസര്‍ക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഇരിക്കുകയാണ്… മറ്റന്നാള്‍ എനിക്ക് രാവിലെ എറണാകുളത്ത് എത്തണം… ഞാന്‍ അന്വേഷിച്ചപ്പോള്‍ ഇവിടെ നിന്ന് ഒരു മണിക്കൂര്‍ ദൂരമുള്ള മംഗലാപുരം എയര്‍പോട്ടില്‍ നിന്ന് കൊച്ചിയിലേക്ക് നോന്‍ സ്‌റ്റോപ്പ് വിമാനങ്ങളില്ല… എല്ലാം 6ഉം 9തും മണിക്കൂറുകള്‍ എടുക്കുന്ന യാത്രകള്‍…റോഡ് മാര്‍ഗ്ഗം 10 ഉം 12ഉം മണിക്കൂറുകള്‍… പിന്നെ ഇവിടെ നിന്ന് 2.5 മണിക്കൂര്‍ ദൂരമുള്ള കണ്ണൂര്‍ എയര്‍പോട്ടില്‍ നിന്ന് 8.30ന് ഒരു വിമാനമുണ്ട്.. അതിനു വേണ്ടി 10 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തുന്ന ഞാന്‍ 3.30ന് എഴുന്നേറ്റ് 4.30ന് കാറില്‍ കയറണം..ഞാന്‍ സ്വപ്നം കാണുന്ന കെ.റെയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് നന്നായി ഉറങ്ങി എന്റെ സൗകര്യത്തിനന്നുസരിച്ചുള്ള ഒരു സില്‍വര്‍ലൈന്‍ വണ്ടിയില്‍ കയറിയാല്‍ വെറും രണ്ടു മണിക്കൂറുകള്‍ കൊണ്ട് ഞാന്‍ എറണാകുളത്ത് എത്തും..

ഞാനും ഹാപ്പി എനിക്ക് ടിക്കെറ്റെടുത്ത് തരുന്ന പ്രൊഡ്യൂസറും ഹാപ്പി… ഇതാണ് കെ.റെയിലിന്റെ പ്രസക്തി.. പിന്നെ അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക.. അതില്‍ വിട്ടുവീഴച്ചയില്ല… സര്‍ക്കാറും ആ ഉറപ്പ് നല്‍കുന്നുണ്ട്… വികസനത്തോടൊപ്പം… കെ.റെയിലില്‍ പിണറായി സര്‍ക്കാറിനോടൊപ്പം… എല്ലാം പറഞ്ഞ് കൊംപ്രമൈസാക്കാം.. ഒന്ന് സഹകരിക്ക്… കേരളം ഒന്ന് രക്ഷപെടട്ടെ മക്കളെ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മാത്രമല്ല നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് അടിയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.