പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

Follow Us :

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഇത്തരത്തിലുള്ള സമൂഹമാദ്ധ്യമ പേജുകളാണെന്നായിരുന്നു ജയരാജന്റെ വിമര്‍ശനം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

പോരാളി ഷാജിയെ സിപിഎമ്മിന് ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. സോഷ്യല്‍മീഡിയാ പോസ്റ്റിലൂടെയാണ് ഹരീഷിന്റെ രൂക്ഷ വിമര്‍ശനം. ‘പോരാളി ഷാജിയെ നിങ്ങള്‍ക്ക് ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല…കാരണം അയാള്‍ ഒരു അന്യഗ്യഹ ജീവിയാണ്..ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ CPCM(കമ്മൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൊവ്വ മാര്‍ക്‌സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്..’- എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണമെന്ന് ജയരാജന്‍ വെല്ലുവിളിച്ചിരുന്നു. പിന്നാലെ പ്രതികരിച്ച് പോരാളി ഷാജിയും എത്തിയിരുന്നു. എംവി ജയരാജനെതിരെ പോരാളി ഷാജി പോസ്റ്റിട്ടിരുന്നു.

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയായിരുന്നു സോഷ്യലിടത്ത് കുറിപ്പ് പങ്കുവച്ചത്. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് എന്നായിരുന്നു ജയരാജന് മറുപടിയായി ‘പോരാളി ഷാജി’ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.