ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കൈയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്, സിനിമ സീരിയൽ താരങ്ങളും സ്ത്രീധനത്തെ കുറിച്ചുള്ള തങ്ങളുടെ നിലപാടുമായി രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ നടൻ ഹരീഷ് പേരടി തന്റെ ഭാര്യയെ കുറിച്ചും…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്, സിനിമ സീരിയൽ താരങ്ങളും സ്ത്രീധനത്തെ കുറിച്ചുള്ള തങ്ങളുടെ നിലപാടുമായി രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ നടൻ ഹരീഷ് പേരടി തന്റെ ഭാര്യയെ കുറിച്ചും തനിക് തന്റെ ജീവിതം എങ്ങനെ കെട്ടി പെടുത്തി എന്നും പറയുകയാണ്, ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കൈയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു…പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം എന്നാണ് താരം പറയുന്നത്

വിശദമായി വായിക്കാം, ‘1993 ഡിസംബര്‍ 3 ന് രാവിലെ ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കൈയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു…പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം. ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്…അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരും…ഇന്നലെ ഞങ്ങളുടെ ‘കലാനിധി’ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു…എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി, മത, രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്.’ എന്നാണ് അദ്ദേഹം കുറിച്ചത്.

വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ കഴിഞ്ഞ താരമാണ് ഹരീഷ് പേരടി. ഇപ്പോഴും സിനിമയിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജാവമായി നില്‍ക്കുന്ന് ഹരീഷ് പേരടി സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്താറുണ്ട്. അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.