ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..! അതിജീവിത കരഞ്ഞുകൊണ്ടിരിക്കും..! കുറിപ്പുമായി ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസ് അതിന്റെ നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോഴാണ് എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലം മാറ്റ നടപടി എത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ മാറ്റം കേസിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ്…

നടിയെ ആക്രമിച്ച കേസ് അതിന്റെ നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോഴാണ് എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലം മാറ്റ നടപടി എത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ മാറ്റം കേസിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ് ശ്രീജിത്ത് പറയുമ്പോഴും, പലരിലും ഇതൊരു ആശങ്കയായി മാറുകയാണ്. ഈ വേളയില്‍ നടന്‍ ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളും ജനശ്രദ്ധ നേടുകയാണ്.. ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും…

കാരണം അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനാണെന്നും ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കുമെന്നും അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.. ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും…കാരണം അദ്ദേഹം സര്‍ക്കാര്‍

ജീവനക്കാരനാണ് …ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്…പിണറായി അമേരിക്കയില്‍ ചികല്‍സക്കുപോവും..കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്…സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കും..കിട്ടിയാല്‍ കിട്ടി..പോയാല്‍ പോയി..

കാരണം സാധരണക്കാരന്‍ വോട്ട് ചെയ്യാന്‍ മാത്രം അറിയുന്ന നികുതിയടക്കാന്‍ മാത്രം അറിയുന്ന പൊട്ടന്‍മാരാണ്…അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും…കാരണം അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണ്… ഞാനിനിയും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടും..കാരണം നമ്മള്‍ ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ് …അമേരിക്കയില്‍ നിന്ന് വന്ന ആള്‍ക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ് …ശരിക്കും നമ്മള്‍ എത്ര ഭാഗ്യവന്‍മാരണല്ലെ…