നടന്‍ ജയന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍..! ശ്രദ്ധ നേടി ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടന്‍ ജയന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ എന്ന് എഴുതിക്കൊണ്ട് നടനും നാടക പ്രവര്‍ത്തകനുമായ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മണ്‍മറഞ്ഞ് പോയെങ്കിലും ഇന്നും പ്രേക്ഷക മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന മുഖമാണ് നടന്‍ ജയന്റേത്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു പുസ്തക പ്രകാശനം നടത്തിക്കൊണ്ട് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഇത്. ജയന്‍ മരിച്ചില്ലായിരുന്നു എങ്കില്‍ എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

മരണം അല്ലാതെ കോളിളക്കം എന്ന സിനിമയില്‍ നിന്ന് എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് ജയന്‍ എത്തിയിരുന്നത് എങ്കില്‍ അദ്ദേഹം സ്വയം വെടിവെച്ച് മരിക്കുമായിരുന്നു എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതിനുള്ള വ്യക്തമായ കാരണമായി അദ്ദേഹം പറയുന്നത്. നടന്‍ എന്ന ജയന്‍ എല്ലാത്തിലും ജയിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും.. പരസഹായത്തിനായി കൈനീട്ടിക്കൊണ്ടുള്ള ഒരു ജീവിതത്തിലൂടെ ഒരു നിമിഷം പോലും സഞ്ചരിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല എന്നുമാണ്.

ഇന്ത്യന്‍ നേവിയില്‍ 16വര്‍ഷം സേവനമനുഷ്ഠിച്ച ധീരനായ സൈനീകനായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ .ആ ധീരത ജയനെന്ന നടനിലുമുണ്ടായിരുന്നു. എഴുനേറ്റ് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ‘കോളിളക്കം’ജയന്റെ ജീവിതത്തിന് വിധി കല്പിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും കൃഷ്ണന്‍ നായര്‍ സ്വയം വെടിവെച്ച് മരിക്കുമായിരുന്നു… എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ആരായിരുന്നു മലയാളിക്ക് ജയന്‍?എന്ന അന്വേഷണത്തില്‍ ആരംഭിക്കുന്നു..

എന്ന് കുറിച്ചാണ് ഭാനുപ്രകാശ് രചിച്ച മേഘം മറയ്ക്കാത്ത താരം എന്ന പുസ്തകത്തെ ഹരീഷ് പേരടി പരിചയപ്പെടുത്തിയത്. ‘മേഘം മറയ്ക്കാത്ത താരം’.2022 നവംബര്‍ 16 ന് പുസ്തകം വായനക്കാരിലെക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു. സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന അപകടത്തില്‍ മരണപ്പെട്ട നടന്‍ ജയന്‍ ആരാധകര്‍ക്ക് ഇന്നും ഒരു തീരാനോവാണ്. ചെയ്തുവെച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും ജനമസ്സുകളില്‍ ജീവിക്കുകയാണ്.

Previous articleഏറ്റവും സുരക്ഷിതവും സന്തുഷ്ടവുമായ വീട് ഇന്ത്യ!!! ബാര്‍സിലോനയില്‍ ത്രിവര്‍ണ്ണ പതാക പാറിച്ച് നയന്‍സും വിക്കിയും
Next articleഅമൃതയെ പോലൊരു സ്ത്രീയെ ഞാന്‍ വേറെ കണ്ടിട്ടില്ല..! – ഗോപിസുന്ദര്‍