ഇയാളില്‍ ഒരു നല്ല നടനെ കണ്ടെത്താന്‍ കഴിയാതെ പോയത് സംവിധായകരുടെ കഴിവില്ലായ്മയാണ് – ഹരീഷ് പേരടി

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ മഹേഷ് കുഞ്ഞുമോന്‍ എന്ന അസാധ്യ മിമിക്രി ആര്‍ട്ടിസ്റ്റിനെ കുറിച്ച് നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് മഹേഷിനെ കുറിച്ച് ഹരീഷ് പേരടി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മഹേഷ് വെറും ഒരു സാധാരണ മിമിക്രി ആര്‍ട്ടിസ്റ്റ് മാത്രമല്ല…എന്നും അയാള്‍ നല്ല ഒരു നടന്‍ കൂടിയാണെന്നാണ് ഹരീഷ് പേരടി കുറിയ്ക്കുന്നത്. അയാള്‍ അനുകരിക്കുന്ന നടന്‍മാരുടെ ശബ്ദത്തെ ആരാധനയോടെ പൂജിച്ച് ഭിക്ഷ യാചിക്കുകയല്ല ചെയ്യുന്നത്.

.അവരുടെ ശരീരഭാഷയേയും അവര്‍ അപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേപോലും മഹേഷ് പൂര്‍ണ്ണമായും മനസ്സിലേക്ക് ഉള്‍കൊള്ളുന്നുണ്ട്…ഒപ്പിയെടുക്കുന്നുണ്ട്… എന്നും ഹരീഷ് പേരടി കുഞ്ഞുമോനെ കുറിച്ച് പറയുന്നു. മഹേഷില്‍ ഒരു നല്ല നടനെ കണ്ടെത്താന്‍ പറ്റാതെ പോകുന്നത് മലയാള സിനിമാ സംവിധായകരുടെ കഴിവില്ലായമതന്നെയാണ്.. എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇയാള്‍ക്ക് കഥാപാത്രങ്ങളുടെ സ്ഥലകാല മാനസികാവസ്ഥയിലൂടെ സഞ്ചരിക്കാന്‍ നിഷ്പ്രയാസം സാധിക്കും…എന്നും ഹരീഷ് പേരടി അവകാശപ്പെടുന്നു. മഹേഷ് നിങ്ങളുടെ പരകായപ്രവേശത്തിനായി കാത്തിരിക്കുന്നു…

കാരണം നിങ്ങള്‍ ഒരു നല്ല നടനാണ്…ആശംസകള്‍.. എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പല ടെലിവിഷന്‍ ഷോകളിലും അനുകരണകലയുമായി എത്തി ശ്രദ്ധ നേടിയ താരമാണ് മഹേഷ് കുഞ്ഞുമോന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി മഹേഷിന്റെ മിമിക്രി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരായി ആരുമില്ല..

സിനിമാ രംഗത്ത് ഉളളവരെയും വളരെ അനായാസത്തിലും വളരെ കൃത്യമായും മഹേഷ് അനുകരിക്കാറുണ്ട്. തമിഴ് ചിത്രം വിക്രത്തിന്റെ സ്‌പോര്‍ട്ട് ഡബ്ബ് ചെയ്തും മഹേഷ് ഈ അടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനല്‍ വഴി ഇതിനോടകം തന്നെ നിരവധി മിമിക്രി വീഡിയോകള്‍ അവതരിപ്പിച്ച് താരം കൈയ്യടി നേടിയിട്ടുണ്ട്. കോള്‍ഡ് കേസ് എന്ന ചിത്രത്തിന് വേണ്ടി അന്തരിച്ച നടന്‍ അനീഷ് നെടുമങ്ങാടിന് ശബ്ദം നല്‍കിയതും മഹേഷ് ആയിരുന്നു.

Previous articleനഞ്ചിയമ്മ പാടിയത് ഹൃദയം കൊണ്ട്…നൂറ് വര്‍ഷമെടുത്താലും നിങ്ങള്‍ക്ക് സാധിക്കില്ല! ലിനു ലാലിനോട് അല്‍ഫോണ്‍സ് ജോസഫ്
Next articleഒറ്റക്കൊമ്പന് വിദേശത്തെ എയര്‍പോര്‍ട്ട് റണ്‍വേ ബ്ലോക്ക് ചെയ്ത് കിട്ടണം! താടി വളര്‍ത്താന്‍ ഒരു മാസം വേണം- സുരേഷ് ഗോപി