‘ആരെയോ മനപ്പൂര്‍വ്വം കരിവാരി തേക്കാന്‍ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്’ ഹരീഷ് പേരടി

ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത പരിഹാസമാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ഉന്നയിക്കപ്പെടുന്നത്. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാണ് എന്ന് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഇപ്പോഴിതാ…

ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത പരിഹാസമാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ഉന്നയിക്കപ്പെടുന്നത്. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാണ് എന്ന് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും ചിന്തയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വാഴക്കുല പിടിച്ചു കൊണ്ടാണ് നടന്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഹരീഷ് പേരടിയുടെ പോസ്റ്റ്

ഡോക്ടര്‍ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പില്‍ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്…അടുക്കളയില്‍ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂര്‍വ്വം കരിവാരി തേക്കാന്‍ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്…

2021-ല്‍ ഡോക്ടറേറ്റ് നേടിയ ചിന്ത ഗവേഷണം പൂര്‍ത്തീകരിച്ചത് കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. പി. പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പ്രസ്തുത ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായത്തില്‍ തന്നെയാണ് ഗുരുതര പിഴവുള്ളത്.

നവലിബറല്‍ ആശയങ്ങളുടെ സ്വാധീനത്തില്‍ 1980കളില്‍ മലയാള സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് പ്രബന്ധത്തില്‍ ഗുരുതര പിഴവ് കടന്നുകൂടുന്നത്. ഇടത് സര്‍ക്കാര്‍ രൂപം നല്‍കിയ കേരളത്തിന്റെ അനുകരണീയമായ ആശയങ്ങള്‍ക്കു എതിരും നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലും വിപ്ലവത്തിലും വെള്ളം ചേര്‍ക്കുന്നതുമാണ് പ്രിയദര്‍ശന്റേയും രഞ്ജിത്തിന്റേയും സിനിമകള്‍ എന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. കേരളത്തിന്റെ പ്രമുഖ നവോത്ഥാന കവിയായ വൈലോപ്പിള്ളിയുടെ വാഴക്കുല എന്നാണ് തുടര്‍ന്ന് വരുന്ന വരിയില്‍ ചിന്ത വിശേഷിപ്പിക്കുന്നത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ സിനിമ ആര്യനില്‍ വാഴക്കുല കാലഹരണപ്പെട്ടതാണെന്ന് തുറന്നുപറഞ്ഞുവെന്ന് പ്രബന്ധത്തില്‍ പറയുന്നു.