നാക്ക് പിഴച്ചെങ്കിൽ അത് തിരുത്തേണ്ടത് മാപ്പ് ചോദിച്ചാണ്, പോസ്റ്റുമായി ഹരീഷ് പേരടി

കഴിഞ്ഞ ദിവസം നടൻ  ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ‘അമ്മ താരസംഘടനയിൽ നിന്നും രാജിവെച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി, ഫേസ്ബുക്കിൽ കൂടിയാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്, താന്‍ ഇന്ന്…

കഴിഞ്ഞ ദിവസം നടൻ  ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ‘അമ്മ താരസംഘടനയിൽ നിന്നും രാജിവെച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി, ഫേസ്ബുക്കിൽ കൂടിയാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്, താന്‍ ഇന്ന് പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതിയത്. മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരിച്ച്‌ പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതെ പോവുകയുള്ളു എന്നും ഹരീഷ് പറഞ്ഞു.

ഇടവേള ബാബുവിന് നാക്കുപിഴച്ചെങ്കിൽ അത് ആ പെൺകുട്ടിയോട് മാപ്പ് ചോദിച്ചിട്ടതാണ് തിരുത്തേണ്ടത് എന്ന് താരം വ്യക്തമാക്കി,
ഹരീഷ് പേരടിയുടെ പോസ്റ്റ് ഇങ്ങനെ
‘ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു.നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ.അഭിവാദ്യങ്ങള്‍ .മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു..തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്.എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി,’

‘അമ്മ താരസംഘടന നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള നൽകിയ മറുപടിയാണ് ഏറെ വിവാദമുണ്ടാക്കിയത്, താരം ഇപ്പോൾ സംഘടനയിൽ ഇല്ല, അത് മാത്രമല്ല മരിച്ചു പോയ ഒരാളെ എങ്ങനെ തിരികെ കൊടുവരാനാണ് എന്നാണ് താരം ചോദിച്ചത്, എന്നാൽ ഇത് വിവാദമായതിനു പിന്നാലെ തന്റെ നാക്ക് പിഴച്ചതാണ് താൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല, സിനിമയിൽ മരിച്ചു പോയ ഒരാളെ എങ്ങനെ തിരികെ കൊണ്ട് വരും എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് താരം പറഞ്ഞിരുന്നു , നിരവധി പേരാണ് പാർവതിക്ക് ഇപ്പോൾ സപ്പോർട്ടുമായി എത്തുന്നത്.