ക്രിമിനലുകളെ സംരക്ഷിക്കുന്ന താരസംഘടന..! എന്നേയും ഒഴിവാക്കിതരണം എന്ന് ഹരീഷ് പേരടി..!

വിജയ്ബാബു കേസില്‍ താരസംഘടനയായ അമ്മയില്‍ രാജി തുടരുകയാണ്. നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന് എതിരെ യുവനടി ബലാത്സംഗ പരാതി ഉയര്‍ത്തിയിരിക്കെ, അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മയില്‍ നിന്ന് നടനെ സ്വമേധയാ ഒഴിവാക്കുന്നതിന് പകരം, നടന്‍ സ്വമേധയാ…

വിജയ്ബാബു കേസില്‍ താരസംഘടനയായ അമ്മയില്‍ രാജി തുടരുകയാണ്. നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന് എതിരെ യുവനടി ബലാത്സംഗ പരാതി ഉയര്‍ത്തിയിരിക്കെ, അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മയില്‍ നിന്ന് നടനെ സ്വമേധയാ ഒഴിവാക്കുന്നതിന് പകരം, നടന്‍ സ്വമേധയാ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ താല്‍കാലികമായി അമ്മയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്ന പത്ര കുറിപ്പാണ് താരസംഘടന പുറത്ത് വിട്ടത്. ഇതോടെ താരസംഘടനയായ അമ്മയില്‍ തന്നെ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തു.

സ്ത്രീകളുുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയില്‍ നിന്ന് ഓരോരുത്തരായി രാജി വെയ്ക്കുകയാണ്. ആദ്യം നടി മാല പാര്‍വ്വതിയാണ് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചത്. അതിന് ശേഷം കഴിഞ്ഞ ദിവസം,ഇന്റേണല്‍ കമ്മിറ്റിയുടെ അധ്യക്ഷയും നടിയുമായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചിരുന്നു. വിജയ് ബാബുവിനോട് അമ്മ എടുത്ത മൃദു സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ തീരുമാനം. ഇപ്പോഴിതാ തന്റെ സുഹൃത്തുക്കളും സഹോദരിമാരുമായ മൂന്ന് പേര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടിയും തന്നെ അമ്മയില്‍ നിന്ന് ഒഴിവാക്കി തരണം എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

അമ്മ ക്രിമിനലുകളെ സംരക്ഷിക്കുന്നു എന്നും അതുകൊണ്ട് തന്നെ ഇത്തരം ഒരു സംഘടനയില്‍ തുടരാന്‍ താല്‍പര്യം ഇല്ലെന്നും സംഘടനയില്‍ നിന്ന് എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണം എന്നുമാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മയുടെ പ്രസിഡന്റ്, സെക്രട്ടറി, എന്നിവരെ ഉദ്ധരിച്ചുകൊണ്ട് ഹരീഷ് പേരടി തന്റെ നിലപാട് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന

താരസംഘടനയില്‍ നിന്ന് എന്നെ ഒഴിവാക്കി തരണം എന്നും അതേസമയം, പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ട എന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണം എന്ന് കൂടി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഹരീഷ് പേരടി. മറ്റൊരു പോസ്റ്റില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് സംഘടനയില്‍ നിന്ന് രാജി വെച്ച മാല പാര്‍വ്വതി, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നും ഹരീഷ് പേരടി കുറിച്ചു.