മലയാളികളുടെ അനുഗ്രഹമില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടുകയില്ല ധനുഷിനൊപ്പമുള്ള ചിത്രവുമായി ഹരീഷ് പേരടി !!

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. മലയാളികളുടെ അനുഗ്രഹമില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടുകയില്ല എന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. തമിഴ് നടൻ ധനുഷിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് താരം പോസ്റ്റ് പങ്ക് വെച്ച് എത്തിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ : മലയാളത്തിൽ അവസരങ്ങൾ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാർഡുകളൊക്കെ വാങ്ങിയ ഇത്തരം ആർട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി കഞ്ഞി,അല്ല പൊങ്കൽ കഴിച്ച് ജീവിക്കുകയാണ്..എല്ലാ മലയാളികളും അനുഗ്രഹിക്കണം…മലയാളികളുടെ അനുഗ്രഹമില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടുകയില്ല …അതുകൊണ്ടാ..pls എന്നാണ് താരം ചിത്രം പങ്ക് വെച്ച് കുറിച്ചത്.

Previous articleധൈര്യമുണ്ടെങ്കില്‍ ബുര്‍ഖ ധരിക്കാതെ അഫ്ഗാനിസ്ഥാനിലൂടെ നടന്ന് കാണിക്ക്..!! വെല്ലുവിളിച്ച് കങ്കണ റണൗത്ത്
Next articleനിവിനും ആസിഫും മഹര്‍ഷിയും രാജാവും..!! മഹാവീര്യറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!