നടന്‍ ഹരീഷ് പേരടി ഇനി സിനിമാ നിര്‍മ്മാണത്തിലേക്കും. ‘ദാസേട്ടന്റെ സൈക്കിളു’മായി മലയാള സിനിമയിലെ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് നടന്‍ ഹരീഷ് പേരടി. പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു കൊണ്ടാണ് പുതിയ ഉദ്യമത്തെ കുറിച്ച് ഹരീഷ് പറയുന്നത്. ‘ദാസേട്ടന്റെ സൈക്കിള്‍’ എന്നാണ് ഹരീഷ് നിര്‍മ്മാതാവുന്ന സിനിമയുടെ പേര്.
ഹരീഷ് പേരടി നായകനായ ‘പായല്‍ കുഞ്ഞുണ്ണി’, ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ജോയ് ഫുള്‍ ഓഫ് എന്‍ജോയ്’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അഖില്‍ കാവുങ്കല്‍ ആണ് ‘ദാസേട്ടന്റെ സൈക്കിളി’ന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.
ഹരീഷ് പേരടി തന്നെയാണ് പുതിയ സിനിമയുടെ വിവരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ബിന്ദു ഹരീഷും സുദീപും പങ്കാളികളാകും.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഓളവും തീരവും’ ആണ് ഹരീഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. കുഞ്ഞാലി എന്ന കഥാപാത്രമായാണ് ഹരീഷ് ചിത്രത്തിലെത്തുന്നത്.
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…