നമ്മുടെ ടോവിമുത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം, അപേക്ഷയോടെ ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് നടൻ ടോവിനോ തോമസിന് അപകടം പറ്റിയ പുറത്ത് വന്നത്, സിനിമ ഷൂട്ടിങിടെ പരിക്ക് പറ്റിയ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 36…

കഴിഞ്ഞ ദിവസമാണ് നടൻ ടോവിനോ തോമസിന് അപകടം പറ്റിയ പുറത്ത് വന്നത്, സിനിമ ഷൂട്ടിങിടെ പരിക്ക് പറ്റിയ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര് പറഞ്ഞിരിക്കുന്നത്
ഇപ്പോള്‍ ടൊവിനോയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ടോവിമുത്ത് ഇനിയും സിനിമകളില്‍ പൂര്‍വ്വാധികം ശകതിയോടെ വന്ന് തകര്‍ക്കും എന്നെനിക്കുറപ്പാണ്…കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ …നന്‍മകളില്‍ ഇന്ന് അവനേയും ഉള്‍പ്പെടുത്തുകയെന്നാണ് ഹരീഷ് കുറിച്ചത്

താരത്തിന്റെ കുറിപ്പ് ഇങ്ങനെ
വലിയ സങ്കടമുള്ള ദിവസമാണിന്ന് …മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും…സംഘട്ടന രംഗളില്‍ അത് അങ്ങേയറ്റമാണ്…ഗോദയില്‍ ഞാന്‍ നേരിട്ട് കണ്ടതാണ്..
കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നില്‍ക്കുന്ന ഒറ്റ ഷോട്ടില്‍ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം…എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്ബോള്‍ കാക്കശങ്കരന്റെ സംഘട്ടനങ്ങള്‍ കാണാന്‍ ടിവിയുടെ മുന്നില്‍ കാത്തിരിക്കുന്നത്..
Tovino-Thomas-Image
.എന്റെ ടോവിമുത്ത് ഇനിയും സിനിമകളില്‍ പൂര്‍വ്വാധികം ശകതിയോടെ വന്ന് തകര്‍ക്കും എന്നെനിക്കുറപ്പാണ്…കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ …നന്‍മകളില്‍ ഇന്ന് അവനേയും ഉള്‍പ്പെടുത്തുക.. . എന്നാണ് താരം കുറിച്ചിരിക്കുന്നത്