ഗോപിയേട്ടന്റെ മോൻ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്, പോസ്റ്റുമായി ഹരീഷ് പേരടി

കഴിഞ്ഞ ദിവസം ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐയെക്കൊണ്ട് സുരേഷ്‌ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു, ഗോപി എംപി. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായ പ്രദേശം സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിനിടെ ആയിരുന്നു സംഭവം, താന്‍…

കഴിഞ്ഞ ദിവസം ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐയെക്കൊണ്ട് സുരേഷ്‌ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു, ഗോപി എംപി. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായ പ്രദേശം സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിനിടെ ആയിരുന്നു സംഭവം, താന്‍ സ്ഥലത്തെത്തിയത് അറിഞ്ഞിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു എംപി സല്യൂട്ട് ചെയ്യിപ്പിച്ചത്. “ഞാന്‍ ഒരും എംപിയാണ്. ഒരു സല്യൂട്ട് ഒക്കെയാകാം, ചെയ്യണം. ആ ശീലങ്ങളൊന്നും മറക്കരുത്. ഞാന്‍ മേയറല്ല,” സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞിരുന്നു, ഇതിനു പിന്നാലെ താരത്തിന് എതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു, ഇപ്പോൾ ഈ സംഭവുമായി ബന്ധപ്പെട്ട് നടൻ ഹരീഷ് പേരാടി പങ്കുവെച്ച പോസ്റ്റാണ് സ്ര്ദ് നേടുന്നത്.

എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോൻ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്…വെറുതെ ട്രെയിനിംങ്ങിനൊക്കെ പോയി സമയം കളഞ്ഞു…ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു… എന്നാണ് ഹരീഷ് പേരാടി പറയുന്നത്, ഈ പോസ്റ്റിനു കമെന്റുമായി നിരവധി പേരാണ് എത്തുന്നത്.

ഈ വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എത്തിയിരുന്നു, മാന്യമായ രീതിയിലാണ് അദ്ദേഹത്തോട് പെരുമാറിയത്. സര്‍ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം, ഞാന്‍ തിരിച്ചും അദ്ദേഹത്തെ സല്യൂട്ട് ചെയ്തു, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. എംപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെയാണ് വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ചത്. ഒല്ലൂര്‍ എസ്ഐയെ കൊണ്ടായിരുന്നു എം പി സല്യൂട്ട് അടിപ്പിച്ചത്. ‘ഞാന്‍ ഒരു എംപിയാണ് കേട്ടോ…ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാന്‍ മേയര്‍ അല്ല’. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. എസ്ഐ സല്യൂട്ട് നല്‍കുകയും ചെയ്തു.ഇതിനു പിന്നാലെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളുമാണ് സുരേഷ് ഗോപിയ്‌ക്കെതിരെ ഉയര്‍ന്നത്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ അനുസരിച്ച് സല്യൂട്ട് ആകാമെന്നും തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.