‘മൂപ്പത്തിയാര്‍ക്ക് പാടാന്‍ ഒക്കെ നല്ല മടി ആണ്’ മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഹരീഷ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്റെ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫ്രണ്ട്ഷിപ്പ് ഡേയില്‍ തന്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകള്‍ ശ്രയയ്‌ക്കൊപ്പം പാട്ടു പാടുന്നതിന്റെ വീഡിയോ ആണ് ഹരീഷ് പങ്കുവെച്ചത്. ഞാനും എന്റെ മോള്‍ ശ്രേയയും കൂടി പാടുന്ന ആദ്യത്തെ പാട്ടാണിതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

‘മൂപ്പത്തിയാര്‍ക്ക് പാടാന്‍ ഒക്കെ നല്ല മടി ആണ്, പക്ഷെ ഈ പാട്ടൊന്നു അച്ഛന്റെ കൂടെ പാടാന്‍ വരാന്‍ പറഞ്ഞപ്പോ ഓക്കേ എന്ന് പറഞ്ഞു റെക്കോര്‍ഡ് ചെയ്യാന്‍ വന്നതാണ് … എന്തായാലും നിങ്ങള്‍ക്ക് എല്ലാര്ക്കും ഒരു നല്ല സൗഹൃദ ദിനം ആശംസിക്കുന്നു. ഇത് എന്റെ വീട്ടിലെ സ്റ്റുഡിയോ ഇല്‍ റെക്കോര്‍ഡ് ചെയ്തതാണ്, ലൈവ് അല്ല. വീഡിയോ പിന്നീട് എടുത്തു ഓവര്‍ലെ ചെയ്തതാണ്. വീഡിയോ എടുത്തത് അവളുടെ അമ്മ എന്നും താരം കുറിക്കുന്നു. റോക്ക്‌ഫോര്‍ഡ് എന്ന സിനിമയില്‍ കെകെ പാടിയ യാറോണ്‍ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടുന്നത്. നിരവധി പേരാണ് ഇരുവരുടേയും പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Previous articleഎനിക്കൊരുപാട് ഇഷ്ടമുള്ള ഒരു കാര്യം! പുതിയ വിശേഷവുമായി ഭാമ
Next articleജനലിനപ്പുറത്ത് അറബി കടലിന്റെ മനോഹരമായ വ്യൂ!!! ലാലേട്ടന് പിന്നാലെ കൊട്ടാരം പോലത്തെ ഫ്‌ലാറ്റ് സ്വന്തമാക്കി ആന്റണി