ഇതിനെ അല്ലെ ജീവിതം എന്നോ മറ്റോ വിളിക്കുന്നത്..! ‘അകം’ തുടങ്ങിയത് ഇങ്ങനെ..!

നിരവധിപ്പേര്‍ ആരാധകരായുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഇപ്പോഴിതാ തന്റെ പഴയകാല സംഗീത ഓര്‍മ്മകള്‍ പൊടിതട്ടി എടുത്ത അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു പഴയ , വളരെ പഴയ വിഎച്ച്എസ് വിഡിയോ…

നിരവധിപ്പേര്‍ ആരാധകരായുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഇപ്പോഴിതാ തന്റെ പഴയകാല സംഗീത ഓര്‍മ്മകള്‍ പൊടിതട്ടി എടുത്ത അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു പഴയ , വളരെ പഴയ വിഎച്ച്എസ് വിഡിയോ യില്‍ നിന്നും എടുത്ത ഈ ക്ലിപ്പ് ഇന് എന്റെ ജീവിതത്തോളം വില ഉണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഈ ഓര്‍മ്മ പങ്കുവെച്ചിരിക്കുന്നത്. എന്റെ സ്വപ്നങ്ങളുടെയും, സ്വപ്ന ഭംഗങ്ങളുടെയും, ജയങ്ങളുടെയും, തകര്‍ച്ചകളുടെയും, പൊടി തട്ടി എഴുന്നേറ്റ് വീണ്ടും ഓടിയ വഴികളുടെയും കഥകള്‍ പറയാന്‍ ഉണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം

കോളേജ് കാലത്തുള്ള പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആ ചുവന്ന , സൈസ് പാകം ശെരി അല്ലാത്ത ടി ഷര്‍ട്ട് ഇട്ടു മെലിഞ്ഞു കോലു പോലെ ഇരിക്കുന്ന പാട്ടു പാടുന്ന പയ്യന്‍ ഞാന്‍ ആണ്.. എന്ന് തന്നെ വീഡിയോയില്‍ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം കുറിയ്ക്കുന്നു. തനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴുള്ള പാട്ടോര്‍മ്മകളാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒപ്പം പാടി തന്റെ സീനിയര്‍ ആയിരുന്ന അരുണാ നാരായണസ്വാമിയേയും അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ഈ പാട്ട് കേള്‍ക്കാന്‍ അന്ന് എന്റെ സഹപാഠികളും സീനിയര്‍ മാറും, ജൂനിയര്‍ മാറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കീബോര്‍ഡിസ്റ്റ് ഗണേഷ് റാമിനെ കുറിച്ചും പോസ്റ്റില്‍ പറയുന്നു.. 2003 ഇല്‍ ഞാനും അവനും ചേര്‍ന്ന് ഒരുമിച്ചു കണ്ട ഭ്രാന്തന്‍ സ്വപ്നത്തിനു പിന്നീട് കണ്ടുമുട്ടിയ സ്വാമിയും വിക്കിയും പ്രവീണും ചേര്‍ന്ന് നല്‍കിയ പേരാണ് ‘അകം’എന്നാണ് തന്റെ മ്യൂസിക് ബാന്‍ഡിന്

രൂപം നല്‍കിയതിനെ കുറിച്ച് അദ്ദേഹം പറയുന്നത്. 19 വര്‍ഷം കഴിഞ്ഞു , 1000 കണക്കിന് പരിപാടികളും.. പല രാജ്യങ്ങളിലായി പരിപാടികള്‍ അവതരിപ്പിച്ചു.. അതിനു ഈ കുഞ്ഞു പരിപാടി ഒരു തുടക്കം ആയിരുന്നു… എന്നും ഹരീഷ് പറയുന്നു.