പാടാന്‍ ആര് വിളിച്ചാലും സ്റ്റുഡിയോയില്‍ കയറുന്നതിന് മുന്‍പ് മൊത്തം പൈസയും വാങ്ങിക്കണം..! ഹരീഷ് ശിവരാമകൃഷ്ണന്‍!!

യുവ പാട്ടുകാര്‍ക്കുള്ള ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ ഉപദേശമാണ് ഇത്. ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യുവ പാട്ടുകാരോടാണ് – തുക എത്ര കുറവാണെങ്കിലും ഏതെങ്കിലും സിനിമയില്‍ ‘വോയ്സ് ഒന്ന് ട്രൈ…

യുവ പാട്ടുകാര്‍ക്കുള്ള ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ ഉപദേശമാണ് ഇത്. ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യുവ പാട്ടുകാരോടാണ് – തുക എത്ര കുറവാണെങ്കിലും ഏതെങ്കിലും സിനിമയില്‍ ‘വോയ്സ് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ’ എന്ന് പറഞ്ഞു ആര് വിളിച്ചാലും സ്റ്റുഡിയോയില്‍ കേറുന്നതിനു മുമ്പ് മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടി തുടങ്ങുക.. എന്നാണ് അദ്ദേഹം പറയുന്നത്.

സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെയാണ് താന്‍ ഈ ഒരു ഉപദേശം എല്ലാവര്‍ക്കും നല്‍കുന്നത് എന്നും അദ്ദേഹം കമന്റുകളിലൂടെ ആളുകളുമായുള്ള സംവദിക്കലിലും വ്യക്തമാക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ പാടിയ പാട്ടു മറ്റൊരാളുടെ വോയ്സ് ഇല്‍ വരാം. അതൊക്കെ അവരുടെ ക്രീയേറ്റീവ് ലിബര്‍ട്ടി ആണ്. സാമാന്യ മര്യാദ ഉള്ളവര്‍ അങ്ങനെ വരുമ്പോള്‍ ഒരു മെസ്സേജ് എങ്കിലും ഇടും. ചിലര്‍ ഇടില്ല . അത് കൊണ്ടു തന്നെ പൈസ ആദ്യം മേടിക്കുക. ചെയ്യുന്ന പണിക്കാണ് കാശ്, പടത്തില്‍ പാട്ടു വരുന്നതിനല്ല.. അദ്ദേഹം കുറിയ്ക്കുന്നു..

ഇത് ഒരു കമ്പോളം ആണെന്ന് ആദ്യം എല്ലാവരും മനസ്സിലാക്കണം എന്നാണ് ഹരീഷ് പറയുന്നത്. ഫ്രീ മാര്‍ക്കറ്റ് പ്രിന്‍സിപ്പല്‍സാണ് ഇതിനെ നയിക്കുന്നത്. പോപ്പുലാരിറ്റി ഉള്ള കാലത്തു, അതിനു അനുസരിച്ചു ശമ്പളം കൂട്ടുക. പോപ്പുലാരിറ്റി എല്ലാ കാലത്തും ഉണ്ടാവില്ല അന്ന് കാലി ചായക്ക് ഉള്ള പൈസ പോലും ആരും തരില്ല എന്ന കൊണ്ട് ഉള്ള നേരത്തെ നല്ല നാല് കാശ് ഉണ്ടാക്കാന്‍ നോക്കുക…

ഫ്രീ ആയി പാടാന്‍ വിളിക്കുന്നവരോട് – കറന്റ് ബില്ലു പൈസ ആയി അടയ്ക്കേണ്ട കൊണ്ട് പൈസ തന്നെ വേണം എന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുക… എന്നും യുവ തലമുറയിലെ ഗായകരോടായി അദ്ദേഹം പറയുന്നു. കല നിങ്ങളുടെ വര്‍ഷങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമാണ് അതുകൊണ്ട് തന്നെ ചെയ്യുന്ന പണിക്ക് കാശ് ചോദിച്ച കൊണ്ട് നഷ്ടപ്പെടുന്ന ദൈവദത്തമായ സിദ്ധി കഴിച്ചു ബാക്കി ഉള്ളത് മതി എന്ന് തീരുമാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.