ഭര്‍ത്താവിന്റെ കുടി മാറ്റാന്‍ പൂജ ചെയ്യണം എന്ന് ഭാര്യ..!! പിന്നീട് സംഭവിച്ചത്..!

പ്രശസ്ത ജ്യോത്സ്യന്‍ ഹരി പത്തനാപുരത്തെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പല ചാനലുകളിലും അദ്ദേഹം ഫോണ്‍ ഇന്‍ പരിപാടികളുമായി ജിവിത പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് ജ്യോതിഷം വഴിയുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു…

പ്രശസ്ത ജ്യോത്സ്യന്‍ ഹരി പത്തനാപുരത്തെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പല ചാനലുകളിലും അദ്ദേഹം ഫോണ്‍ ഇന്‍ പരിപാടികളുമായി ജിവിത പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് ജ്യോതിഷം വഴിയുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലില്‍ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ പരിപാടിയില്‍ വിളിച്ച ഒരു സ്ത്രീയുടെ ഫോണ്‍ കോളും അതിന് ഹരി പത്തനാപുരം നല്‍കിയ തഗ്ഗ് മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായി മാറുന്നത്.ഭര്‍ത്താവിന്റെ മദ്യാപാന ശീലം നിര്‍ത്തി തരാമോ എന്ന ചോദ്യവുമായാണ് ഒരു യുവതി ജ്യോത്സ്യനെ പരിപാടിയിലേക്ക് വിളിച്ചത്.

എന്തെങ്കിലും പൂജ ഇതിനായി നടത്തിത്തരണം എന്നതായിരുന്നു ആവശ്യം. യുവതിയുടെ ആവശ്യം അറിഞ്ഞോടെ ഹരി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ തുടങ്ങി.. ഹരിയുടെ ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവ് അമിത മദ്യപാനി അല്ലെന്നും, മദ്യപിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ലെന്നും ആഴ്ച്ചയിലൊരിക്കല്‍ വീട്ടില്‍ ഇരുന്ന് മാത്രമാണ് ഇയാള്‍ മദ്യപിക്കുന്നത് എന്നും മനസ്സിലാകുന്നുണ്ട്. ഇതാണോ പ്രശ്‌നം എന്ന് അദ്ദേഹം തിരിച്ച് ചോദിക്കുമ്പോള്‍ ഇത് മാറ്റാന്‍ പൂജ വേണം എന്നാണ് യുവതി ആവശ്യപ്പെട്ടത്.

അപ്പോള്‍ ഇതിന് മറുപടിയായി ഹരി പത്തനാപുരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. എന്റെ പൊന്നേ..തിങ്കളഴ്ച മുതല്‍ ശനിയാഴ്ച്ചവരെ ജോലി ചെയ്യുന്ന ആള്‍ ഞാറാഴ്ച ഒരു ദിവസം ചെറിയ സാധനം മേടിച്ച് വീട്ടില്‍ കൊണ്ടുവന്ന് സ്വസ്ഥമായി കുടിച്ച് വഴക്കുമില്ലാതെ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനാണോ പൂജ.. അത് ചെയ്യുന്നില്ലെങ്കില്‍ ആണ് പൂജ ചെയ്യേണ്ടത് എന്നാണ് ഇദ്ദേഹം മറുപടി കൊടുത്തിരിക്കുന്നത്. ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.