നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്!

കഴിഞ്ഞ ദിവസം ആണ് നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവ് വിവാദങ്ങളിൽ പെടുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഉണ്ണിയും ഭാര്യ പ്രിയങ്കയും തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടെന്നും പ്രിയങ്ക ജീവനൊടുക്കിയതിന് കാരണം ഉണ്ണി ആണെന്നും പറഞ്ഞുകൊണ്ടുള്ള വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്. ഇതിനെ തുടർന്ന് ഉണ്ണിയെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഉണ്ണിയെ പിന്തുണച്ചുകൊണ്ട് ഉണ്ണിയുടെ സുഹൃത്ത് തൻറെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. ‘അവസാനം സത്യങ്ങൾ പുറത്ത് വരുന്നു… ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ…നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്’, എന്നുമാണ് ഉണ്ണിയുടെ സുഹൃത്ത് ഹരികൃഷ്ണൻ കുറിച്ചത്. unni rajan p dev wife

സിനിമ മേഖലയിൽ ഉള്ള നിരവധി പേരാണ് ഉണ്ണിക്ക് പിന്തുണ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. സിനിമ താരങ്ങൾ മുതൽ നിരവതി പേരാണ് ഉണ്ണിക്ക് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. അവനെ അറിയുന്നവർക്ക് എല്ലാം അറിയാം, സത്യം ഒരുനാൾ തെളിയും, വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഒരു സാധാ മേക്കപ് ആർട്ടിസ്റ്റായ തനിക്ക് പോലും തന്ന പരിഗണന ചെറുതല്ല. . ഒരു ജാഡയും ഇല്ലാതെ എപ്പോഴും വന്നു സുഖവിവരം അന്വേഷിക്കുന്ന ഒരാൾ ആണ് ഉണ്ണിച്ചേട്ടൻ. എവിടെവച്ചു കണ്ടാലും വന്നു സംസാരിക്കുന്ന പ്രകൃതക്കാരൻ ആണ് അദ്ദേഹം’,  എന്നുമാണ് മേക്കപ്പ് ആർട്ടിസ്റ് കുറിച്ചിരിക്കുന്നത്.

ഉണ്ണിയും പ്രിയങ്കയും തമ്മിൽ രണ്ടുവർഷത്തെ ഏറെ കാലമായി സൗഹൃദത്തിൽ ആയിരുന്നു. ഇതായിരുന്നു ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. വളരെ ആഘോഷ പൂർവം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!